Entertainment
ഈ സൂപ്പര്‍താരം ആരാണെന്ന് പറയാമോ?
നരച്ച താടിയും വലിയ മൂക്കും വട്ടക്കണ്ണടയുമായുള്ള വൃദ്ധനെ കണ്ടിട്ട് ആര്‍ക്കും അത്ര പെട്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. വ്യത്യസ്ത ലുക്കില്‍ അമിതാഭ് ബച്ചനെത്തുന്ന ഗുലാബോ സിതാബോയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററാണ് സിനിമാ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. അമിതാഭിനാണ് പോസ്റ്ററിലുള്ളതെന്ന് ബച്ചന്‍ ആരാധകര്‍ പോലും വിശ്വസിക്കാന്‍ ഏറെ ബുദ്ധിമുട്ടി
ഷൂജിത് സിര്‍ക്കാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ആയുഷ്മാന്‍ ഖുറാനെയും സിനിമയില്‍ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 2020 ഏപ്രില്‍ 24ന് ചിത്രം തീയറ്ററുകളിലെത്തും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News