ഉയരമില്ലായ്മയില്‍ നിന്ന് ഉയരങ്ങള്‍ കീഴടക്കി ഗിന്നസ് പക്രു
കൊച്ചി: നടന്‍, സംവിധായകന്‍ എന്നതിന് പുറമെ നിര്‍മ്മാതാവ് എന്ന നിലയില്‍ പുതിയ റെക്കോര്‍ഡ് നേട്ടവുമായി ഗിന്നസ് പക്രു. ഫാന്‍സിഡ്രസ് എന്ന ഏറ്റവും പുതിയ ചിത്രം നിര്‍മ്മിച്ചതിനാണ് ബെസ്റ്റ് ഓഫ് ഇന്ത്യയുടെ ഷോര്‍ട്ടസ്റ്റ് ഫിലിം മേക്കര്‍ റെക്കോര്‍ഡിന് ഗിന്നസ് പക്രു അര്‍ഹനായത്.
2008ല്‍ ഏറ്റവും ഉയരം കുറഞ്ഞ നായകന്‍ എന്ന റോക്കോര്‍ഡും 2013ല്‍ ഉയരം കുറഞ്ഞ സംവിധായകന്‍ എന്ന റോക്കോര്‍ഡും പക്രുവിനെ തേടിയെത്തിയിരിന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ഏറ്റവും ഉയരം കുറഞ്ഞ നിര്‍മാതാവെന്ന നേട്ടം കൈവരിച്ചിരിക്കുന്നത്. ഇപ്പോള്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന ഫാന്‍സി ഡ്രസ് എന്ന സിനിമയുടെ നിര്‍മ്മാതാവ് എന്ന നിലയിലാണ് ബെസ്റ്റ് ഓഫ് ഇന്ത്യയുടെ ഷോര്‍ട്ടസ്റ്റ് ഫിലിം മേക്കര്‍ റെക്കോര്‍ഡ് സ്വന്തമാക്കിയത്.
എറണാകുളം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ പുതിയ റെക്കോര്‍ഡ് ഗിന്നസ് പക്രു ഏറ്റുവാങ്ങി. ഫാന്‍സിഡ്രസ് സിനിമയുടെ മേക്ക് ഓവറില്‍ കലാകാരനായ ഡാവിഞ്ചി സുരേഷ് നിര്‍മ്മിച്ച ഗിന്നസ് പക്രുവിന്റെ ചലിക്കുന്ന പ്രതിമയും ചടങ്ങില്‍ കൈമാറി. ഗിന്നസ് പക്രുവിന്റെയും ചലിക്കുന്ന സ്വരൂപത്തിന്റെയും സൈക്കിള്‍ സവാരിയും കൗതുക കാഴ്ചയായി.