28.3 C
Kottayam
Sunday, May 5, 2024

സ്ഥാനാര്‍ത്ഥിക്കൊപ്പം അഞ്ചു പേര്‍ മാത്രം, റോഡ് ഷോയ്ക്ക് പരമാവധി മൂന്നു വാഹനങ്ങള്‍; തദ്ദേശ തെരഞ്ഞെടുപ്പിനുള്ള മാര്‍ഗരേഖ പുറത്തിറക്കി

Must read

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള മാര്‍ഗരേഖ പുറത്തിറക്കി. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭവന സന്ദര്‍ശനത്തിന് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം അഞ്ച് പേര്‍ മാത്രമേ പാടുള്ളു. റോഡ് ഷോയ്ക്ക് പരമാവധി മൂന്ന് വാഹനങ്ങള്‍ മാത്രമേ അനുവദിക്കൂ. ജാഥകളും കൊട്ടിക്കലാശവും വിലക്കിയിട്ടുണ്ട്. പരമാവധി പ്രചരണം സോഷ്യല്‍ മീഡിയ വഴിയേ ആകാവുവെന്നും നിേേര്‍ദശത്തില്‍ പറയുന്നു.

ബൂത്തിന് പുറത്ത് വെള്ളവും സോപ്പും കരുതണമെന്നും ബൂത്തിനകത്ത് സാനിറ്റൈസര്‍ നിര്‍ബന്ധമാണെന്നും മര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ബൂത്തിനകത്ത് ഒരേ സമയം മൂന്ന് വോട്ടര്‍മാര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുകയുള്ളു. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ഫെയ്സ് ഷീല്‍ഡും കൈയ്യുറയും നിര്‍ബന്ധമാക്കി. വോട്ടര്‍മാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. കൊവിഡ് രോഗികള്‍ക്കും, നിരീക്ഷണത്തിലുള്ളവര്‍ക്കും തപാല്‍ വോട്ടും അനുവദിക്കും.

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്തുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് ഡിസംബര്‍ 11ന് മുന്‍പ് നടത്താനാണ് നീക്കം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week