27.8 C
Kottayam
Sunday, May 5, 2024

അതിഥി തൊഴിലാളികള്‍ക്കും ഇനിമുതല്‍ കേരളത്തിലെ റേഷന്‍ കടകളില്‍ നിന്ന് റേഷന്‍ വാങ്ങാം

Must read

തിരുവനതപുരം: അതിഥി തൊഴിലാളികള്‍ക്ക് ഇനിമുതല്‍ കേരളത്തിലെ റേഷന്‍ കടകളില്‍ നിന്ന് റേഷന്‍ വാങ്ങാന്‍ സാധിക്കും. ഇന്ത്യയിലെ 17 സംസ്ഥാനങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍ക്കാണ് ഈ സൗകര്യം.

ആന്ധ്രപ്രദേശ്, ബീഹാര്‍, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ദാമന്‍ ആന്റ് ഡ്യൂ, കര്‍ണ്ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, തെലുങ്കാന, ത്രിപുര, ദാദ്ര നഗര്‍ഹവേലി എന്നിവിടങ്ങളില്‍ നിന്ന് അതിഥി തൊഴിലാളികള്‍ക്കാണ് ഇനി മുതല്‍ കേരളത്തിലെ റേഷന്‍ കടകളില്‍ നിന്ന് റേഷന്‍ വാങ്ങാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

ഇവര്‍ക്ക് അതത് സംസ്ഥാനങ്ങളിലെ എഎവൈ, പി.എച്ച്.എച്ച് കാര്‍ഡ് ഉണ്ടെങ്കില്‍ ബയോമെട്രിക് സംവിധാനത്തില്‍ റേഷന്‍ കാര്‍ഡ് നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ പ്രകാരമാണ് റേഷന്‍ കൈപ്പറ്റേണ്ടത്. ഐഎംഡിപിസ് (ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് ഓഫ് പബ്ലിക് ഡിസ്ട്രിബൂഷന്‍ സിസ്റ്റം) പ്രകാരം അന്തര്‍സംസ്ഥാന പോര്‍ട്ടബിള്‍ സംവിധാനം ഒരുക്കിയതിനെ തുടര്‍ന്നാണിത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലെ പഞ്ചായത്ത്/നഗരസഭ അധ്യക്ഷന്‍ മാര്‍, സെക്രട്ടറി, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ മുഖേന അതത് പഞ്ചായത്ത്/നഗരസഭകള്‍ക്ക് കീഴിലുള്ള അതിഥി സംസ്ഥാന തൊഴിലാളികളെ വിവരം അറിയിക്കണമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week