തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സമയം അനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനം. വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടാണ് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കുന്നത്. വോട്ടെടുപ്പിന്റെ അന്നോ തലേ ദിവസമോ പോസിറ്റീവായാലും വോട്ട് ചെയ്യാം.
വോട്ടെടുപ്പിന്റെ മൂന്ന് ദിവസം മുമ്പ് കൊവിഡ് പോസിറ്റീവായാല്‍ തപാല്‍ വോട്ട് ചെയ്യാന്‍ അനുവദിച്ച് കൊണ്ട് ഓര്‍ഡിനന്‍സ് കൊണ്ട് വന്നിരുന്നു. ഈ ഓര്‍ഡിനന്‍സില്‍ ഭേദഗതി വരുത്തിയാണ് മന്ത്രിസഭാ തീരുമാനം. രോഗികള്‍ക്ക് പിപിഇ കിറ്റ് അണിഞ്ഞ് വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാന്‍ അവസരമൊരുക്കും.
തീരുമാനത്തിന്റെ പ്രായോഗികതയെക്കുറിച്ചും, സാധ്യതയെക്കുറിച്ചും ആരോഗ്യരംഗത്തെ വിദഗ്ധരുടെ പ്രതികരണം വരേണ്ടതുണ്ട്. വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് ഇതിന് അപേക്ഷ നല്‍കണം. എന്നാല്‍ അപേക്ഷ നല്‍കാനുള്ള തീയതിക്ക് ശേഷം രോഗം വരുന്നവര്‍ക്കും വോട്ട് ചെയ്യുന്നതിനാണ് സര്‍ക്കാര്‍ പ്രത്യേകസമയം തീരുമാനിച്ചത്.