FeaturedKeralaNews

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിനു മുമ്പ് ശമ്പളം നല്‍കും

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിനു മുമ്പ് ഈ മാസത്തെ ശമ്പളവും ആനുകൂല്യങ്ങളും വിതരണം ചെയ്യും. ഓണ ദിവസങ്ങള്‍ ഈ മാസം അവസാനമായതു കൊണ്ടാണ് ശമ്പളം നേരത്തെ കൊടുക്കാന്‍ തീരുമാനമെടുത്തത്. വിപണിയില്‍ പണമെത്തിക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്.

24 മുതല്‍ ശമ്പള വിതരണം ആരംഭിക്കാനാണ് ധന വകുപ്പിന്റെ തീരുമാനം. 20ാം തീയതി മുതല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചവര്‍ക്കുള്ള പെന്‍ഷന്‍ വിതരണവും ആരംഭിക്കും. ഇതോടു കൂടി സംസ്ഥാനത്തെ പൊതുവിപണിയിലുള്ള മാന്ദ്യം അകന്ന് വിപണി കൂടുതല്‍ സജീവമാകുകയും സര്‍ക്കാരിന്റെ നികുതി വരുമാനവും വര്‍ധിക്കുകയും ചെയ്യും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button