News
ഗൂഗിള്‍ മാപ്പിനെ വിശ്വസിച്ചു; കാര്‍ ചെന്നുവീണത് ഡാമില്‍! ഒരാള്‍ മരിച്ചു
മുംബൈ: ഗൂഗിള്‍ മാപ്പിനെ കണ്ണടച്ച് വിശ്വസിച്ച് പിന്തുടര്‍ന്ന പുനെയിലെ വ്യാപാരികളുടെ കാര്‍ ചെന്നുവീണത് ഡാമില്‍. ഒരാള്‍ മുങ്ങി മരിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ അഹ്മദ് നഗറിലുള്ള അകോലെയിലാണ് സംഭവം നടന്നത്. പുനെ, പിമ്പ്രി-ചിഞ്ച്വാടില്‍ താമസിക്കുന്ന വ്യാപാരി സതിഷ് ഗുലെ (34)യാണ് മുങ്ങി മരിച്ചത്.
കാറില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ഗുരു ശേഖര്‍, സമീര്‍ രാജുര്‍കര്‍ എന്നിവര്‍ നീന്തി രക്ഷപെട്ടു. കോട്ടുലില്‍ നിന്നും അകൊലെയിലേക്കുള്ള എളുപ്പ വഴിക്കായി ഇവര്‍ ഗൂഗിള്‍ മാപ്പിനെ ആശ്രയിക്കുകയായിരുന്നു.
മഴക്കാലത്ത് വെള്ളം കയറി പാലം മുങ്ങുകയും അപകടാവസ്ഥയില്‍ ആവുകയും ചെയ്തതോടെ ഗതാഗതം നിരോധിച്ച വഴിയായിരുന്നു ഇത്. യാത്ര നിരോധിച്ചതാണെങ്കിലും ഇതുസംബന്ധിച്ച അറിയിപ്പുകള്‍ വഴികളില്‍ സ്ഥാപിച്ചിരുന്നില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News