KeralaNews

സർക്കാർ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും സന്തോഷവാര്‍ത്ത; ക്ഷാമബത്ത കൂട്ടി, ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാന സർവീസ്‌ ജീവനക്കാർക്കും അധ്യാപകർക്കും കേന്ദ്ര സർവീസ്‌ ഉദ്യോഗസ്ഥർക്കുമടക്കം ക്ഷാമ ബത്ത വർധിപ്പിച്ചു. വിരമിച്ച വിവിധ വിഭാഗങ്ങൾക്കുള്ള ക്ഷാമാശ്വാസവും ഉയർത്തിയതായും ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമ ബത്ത ഏഴിൽനിന്ന്‌ ഒമ്പത്‌ ശതമാനമായി ഉയർത്തി. സർവീസ്‌ പെൻഷൻകാർക്കും ഇതേ നിരക്കിൽ ക്ഷാമാശ്വാസം വർധിക്കും. കോളേജ്‌ അധ്യാപകർ, എൻജിനീയറിങ്‌ കോളേജ്‌, മെഡിക്കൽ കോളേജ്‌ തുടങ്ങിയവയിലെ അധ്യാപകർ തുടങ്ങിയവരുടെ ക്ഷാമ ബത്ത 17 ശതമാനത്തിൽനിന്ന്‌ 31 ശതമാനമായി ഉയർത്തി. വിരമിച്ച അധ്യാപകർക്കും ഇതേ നിരക്കിൽ ക്ഷാമാശ്വാസം ഉയരും.

ജുഡീഷ്യൽ ഓഫീസർമാരുടെ ക്ഷാമബത്ത 38 ശതമാനത്തിൽനിന്ന്‌ 46 ശതമാനമായി മാറും. വിരമിച്ച ഓഫീസർമാരുടെ ക്ഷാമാശ്വാസ നിരക്കും 46 ശതമാനമാക്കി. ഐഎഎസ്‌, ഐപിഎസ്‌, ഐഎഫ്‌എസ്‌ ഉൾപ്പെടെ ആൾ ഇന്ത്യ സർവീസ്‌ ഓഫീസർമാർക്ക്‌ ക്ഷാമബത്ത 46 ശതമാനമാകും. നിലവിൽ ഇത് 42 ശതമാനമാണ്‌.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button