കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട.വിമാനത്താവളത്തിലെത്തിയ മൂന്നു യാത്രക്കാരില്‍ നിന്നായി ഒന്നേകാല്‍ കോടി രൂപ വിലവരുന്ന 3.75 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി.റിയാദില്‍ നിന്ന് വന്ന കോഴിക്കോട് സ്വദേശി പേസ്റ്റ് രൂപത്തിലാക്കിയ രണ്ടര കിലോഗ്രാം സ്വര്‍ണ്ണ മിശ്രിതം കാല്‍മുട്ടിനടിയില്‍ കെട്ടിവച്ചാണ് കൊണ്ടുവന്നത്.റിയാദില്‍ നിന്ന് വന്ന മറ്റൊരു കോഴിക്കോട് സ്വദേശി ഗുളിക രൂപത്തിലാക്കിയ സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ ഒരു കിലോഗ്രാം സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചു.ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയും ഗുളിക രൂപത്തിലാക്കിയ കാല്‍ കിലോഗ്രാം സ്വര്‍ണ്ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചു.കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News