BusinessKeralaNews

Gold price സ്വർണവില കുറഞ്ഞു, ഒരുപവൻ്റെ വിലയിലെ ഇടിവിങ്ങനെ

കൊച്ചി:ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 30 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 240 രൂപയുടെ വലിയ ഇടിവ് ഉണ്ടായതോടുകൂടി സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 39200 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4900 രൂപയാണ് വില.

ആഭ്യന്തര വിപണിയിൽ സംഭവിച്ച മാറ്റങ്ങൾ കാരണമാണ് സ്വർണവിലയിൽ ഇടിവുണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഇടിവ് സംഭവിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 25 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4050 രൂപയായി.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. വെള്ളിയുടെ വില 73 രൂപയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button