
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പവന് 360 രൂപ ഉയർന്നതോടെ വീണ്ടും സർവകാല റെക്കോർഡിലേക്ക് എത്തി വില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 48640 രൂപയാണ്.9 മുതല്‍ 12 വരെ മാറ്റമില്ലാതെ തുടര്‍ന്ന വില പിന്നീട് 48,480ല്‍ എത്തിയിരുന്നു. ഇന്നലെ 200 രൂപ കുറഞ്ഞു. പിന്നാലെയാണ് ഇന്ന് വീണ്ടും റെക്കോര്‍ഡ് തൊട്ടത്.
സ്വർണ്ണവില ഇന്ന് 45 രൂപ ഗ്രാമിന് വർദ്ധിച്ച് 6080 രൂപയായി. അന്താരാഷ്ട്ര സ്വർണ്ണവില 2160 ഡോളറിലും, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 82.94 ലും ആണ്. 24 കാരറ്റ് സ്വർണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോ ഗ്രാമിന് 67.41 ലക്ഷം രൂപയാണ്.
അന്താരാഷ്ട്ര സ്വർണ്ണവില 2200 ഡോളർ മറികടന്ന് 2300 ഡോളറിലേക്ക് എത്തുമെന്നുള്ള ഊഹാപോഹങ്ങൾ വൻതോതിൽ നിക്ഷേപക താൽപര്യം കാട്ടുന്നതാണ് ഇപ്പോഴത്തെ വിലവർധനവിന് കാരണമാകുന്നത്. അമേരിക്കൻ ഫെഡറൽ റിസർവിന്റെ നിർണായക മീറ്റിംഗ് നാളെയാണ്. പലിശ നിരക്ക് എന്ന് കുറയ്ക്കുമെന്നതിൻറെ നിലപാട് നാളെ പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്.