27.9 C
Kottayam
Wednesday, October 9, 2024

Gold Rate Today: സ്വർണവില കുത്തനെയിടിഞ്ഞു; ഇന്നത്തെ വിലയിങ്ങനെ

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഇന്നലെ സ്വർണബാവില മാറ്റമില്ലാതെ തുടർന്നിരുന്നു. അന്താരാഷ്ട്ര സ്വർണ്ണവിലയിൽ നേരിയ കുറവ് വന്നതോടെയാണ് സംസ്ഥാനത്ത് സ്വർണവില കുറഞ്ഞത്. 2605 ഡോളറിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് ഇന്ന് 560  രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 56,240 രൂപയാണ്.

തിങ്കളാഴ്ച പവന് 160  രൂപകുറഞ്ഞിരുന്നു. ഇതോടെ മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 820 രൂപയാണ്. വിവാഹ വിപണിയിൽ അടക്കം സ്വർണാഭരണ ഉപഭോക്താക്കൾക്ക് ഇത് വലിയൊരു ആശ്വാസമാണ്. റെക്കോർഡ് വിലയിലാണ് കഴിഞ്ഞ ആഴ്ച വരെ സ്വർണവ്യാപാരം നടന്നത്. 

 ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 70 രൂപ കുറഞ്ഞു. ഇന്നത്തെ വില 7,030  രൂപയാണ്. ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 5,810 രൂപയാണ്.  വെള്ളിയുടെ വിലയിലും ഇടിവുണ്ട്. രണ്ട് രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ  ഒരു ഗ്രാം വെള്ളിയുടെ വില 96 രൂപയാണ് 

ഒക്ടോബറിലെ സ്വർണ വില ഒറ്റ നോട്ടത്തിൽ 

ഒക്ടോബർ 1 : ഒരു പവൻ സ്വർണത്തിന്റെ വില 240  രൂപ കുറഞ്ഞു. വിപണിയിലെ വില 56,400  രൂപ 
ഒക്ടോബർ 2 : ഒരു പവൻ സ്വർണത്തിന്റെ വില 400  രൂപ ഉയർന്നു. വിപണിയിലെ വില 56,800  രൂപ 
ഒക്ടോബർ 3 : ഒരു പവൻ സ്വർണത്തിന്റെ വില 80  രൂപ ഉയർന്നു. വിപണിയിലെ വില 56,880  രൂപ 
ഒക്ടോബർ 4 : ഒരു പവൻ സ്വർണത്തിന്റെ വില 80  രൂപ ഉയർന്നു. വിപണിയിലെ വില 56,960  രൂപ 
ഒക്ടോബർ 5 : സ്വർണ വിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960  രൂപ 


ഒക്ടോബർ 6 : സ്വർണ വിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960  രൂപ 
ഒക്ടോബർ 7 : ഒരു പവൻ സ്വർണത്തിന്റെ വില 160  രൂപ കുറഞ്ഞു. വിപണിയിലെ വില 56,800 രൂപ 
ഒക്ടോബർ 8 : സ്വർണ വിലയിൽ മാറ്റമില്ല  വിപണിയിലെ വില 56,800 രൂപ 
ഒക്ടോബർ 9 : ഒരു പവൻ സ്വർണത്തിന്റെ വില 560  രൂപ കുറഞ്ഞു.  വിപണിയിലെ വില 56,240 രൂപ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഭീതിയില്‍ ഫ്‌ളോറിഡ, മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടം; രക്ഷപ്പെടാനുള്ള പരക്കംപാച്ചിലില്‍ റോഡുകളില്‍ ഗതാഗത തടസം

വാഷിങ്ടണ്‍: മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഭീതിയില്‍ അമേരിക്കന്‍ ജനത. കൊടുങ്കാറ്റ് കാറ്റഗറി അഞ്ചിലേക്ക് മാറിയതോടെയാണ് കൊടുങ്കാറ്റ് വന്‍ ഭീഷണിയായത്. ഏറ്റവും അപകടകരമായ ചുഴലിക്കാറ്റിന്റെ വിഭാഗത്തില്‍ പെടുന്നതാണ് കാറ്റഗറി അഞ്ച്. ഫ്ളോറിയഡയില്‍ എങ്ങും അതീവ ജാഗ്രത...

‘ഓം പ്രകാശ് തങ്ങിയ ഹോട്ടലില്‍ പ്രയാഗ എത്തിയിരുന്നു’ പക്ഷേ അത് സുഹൃത്തുക്കളെ കാണാനാണ്; ആള്‍ക്കൂട്ടത്തില്‍ മോശക്കാരനായ ആളുണ്ടെന്ന് എങ്ങനെ അറിയാനാണ്? ആരോപണങ്ങളില്‍ പ്രതികരിച്ച് നടിയുടെ പിതാവ്

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശിനെ കൊച്ചിയിലെ ഹോട്ടലില്‍ എത്തി നടി പ്രയാഗ മാര്‍ട്ടിന്‍ സന്ദര്‍ശിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് പിതാവ് മാര്‍ട്ടിന്‍ പീറ്റര്‍. ഗുണ്ടാ നേതാവ് ഓംപ്രകാശ് തങ്ങിയ സ്വകാര്യ ഹോട്ടലില്‍ പ്രയാഗ...

നടന്‍ ടി പി മാധവന്‍ അന്തരിച്ചു

കൊല്ലം: മുതിര്‍ന്ന മലയാളം സിനിമാതാരം ടി.പി. മാധവന്‍ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന്...

അന്‍വര്‍ എത്തിയത് ‘ഡി.എം.കെ’ഷാള്‍ അണിഞ്ഞ്, ഒന്നാംനില വരെ എത്തിയത് കെ ടി ജലീലിനൊപ്പം, കൈകൊടുത്തു സ്വീകരിച്ചത് ലീഗ് എംഎല്‍എമാര്‍; നിയമസഭയില്‍ നടന്നത്‌

തിരുവനന്തപുരം: കാറില്‍ ഡിഎംകെ കൊടിവെച്ച് തമിഴ്‌നാട് സ്റ്റൈലില്‍ ആയിരുന്നു പി വി അന്‍വര്‍ എംഎല്‍എ ഇന്ന് നിയമസഭയില്‍ എത്തിയത്. ഭരണപക്ഷത്തു നിന്നും ഒറ്റയടിക്ക് പുറത്തായി പ്രതിപക്ഷത്ത് എത്തിയതുമില്ല എന്ന അവസ്ഥയിലാണ് അന്‍വറിപ്പോള്‍. ഇതോടെ...

ബിഎസ്എന്‍എല്‍ സേവനങ്ങളില്‍ അതൃപ്തി അറിയിച്ച് പാര്‍ലമെന്‍ററി സമിതി; 6 മാസം കൊണ്ട് പരിഹരിക്കുമെന്ന് എം.പിമാര്‍ക്ക്‌ കമ്പനിയുടെ ഉറപ്പ്

ന്യൂഡല്‍ഹി: പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിന്‍റെ സേവന നിലവാരം കുറയുന്നതില്‍ അതൃപ്തി അറിയിച്ച് പാര്‍ലമെന്‍ററി സമിതി. സ്വന്തം മൊബൈല്‍ ഫോണുകളില്‍ ലഭിക്കുന്ന മോശം നെറ്റ്‌വര്‍ക്ക് ചൂണ്ടിക്കാട്ടിയാണ് ബിഎസ്എന്‍എല്ലിനെ കമ്മിറ്റിയംഗങ്ങള്‍ വിമര്‍ശിച്ചത്. എന്നാല്‍ ആറ്...

Popular this week