തിരുവനന്തപുരം: ഇന്നലെ ഇടിഞ്ഞ സ്വർണവില (Gold Price today) ഇന്ന് വീണ്ടും ഇടിഞ്ഞു. ഇന്നലത്തെ സ്വർണവില ഗ്രാമിന് 4495 രൂപയായിരുന്നു. കഴിഞ്ഞ ദിവസം ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4515 രൂപയായിരുന്നു വില. 4490 രൂപയിൽ നിന്ന് 4515 രൂപയായി വർധിച്ച ശേഷമാണ് ഇന്നലെ 4495 ലേക്ക് ഇടിഞ്ഞത്. ഇവിടെ നിന്ന് ഇന്ന് 4460 രൂപയായാണ് ഇന്നത്തെ സ്വർണവില കുറഞ്ഞത്. ഗ്രാമിന് 35 രൂപയുടെ കുറവാണ് ഇന്നത്തെ സ്വർണ വിലയിൽ ഉണ്ടായത്.
ഒരു പവൻ സ്വർണ വില കഴിഞ്ഞ ദിവസം 36120 രൂപയായിരുന്നത് ഇന്നലെ 35960 രൂപയും ഇന്ന് 35680 രൂപയായും കുറഞ്ഞു. ഇന്നലെ 160 രൂപയാണ് ഒരു പവൻ സ്വർണ വിലയിൽ കുറവുണ്ടായത്. ഇന്ന് 280 രൂപയുടെ കുറവുണ്ടായി. രണ്ട് ദിവസം കൊണ്ട് പവൻ സ്വർണ വില 440 രൂപ കുറഞ്ഞു. ഗ്രാമിന് 55 രൂപയുടെ കുറവുണ്ടായി.
സ്വർണ്ണ വ്യാപാര സ്ഥാപനങ്ങളെ സംബന്ധിച്ച് ഈ വർഷം വില ഉയരുമോ കുറയുമോ എന്നതിനെക്കാൾ മാർക്കറ്റിനെ കുറിച്ച് വ്യക്തമായ പഠനങ്ങളുള്ള ഒരു റിസ്ക്ക് മാനേജ്മെന്റ് സംവിധാനവും ഹെഡ്ജിംഗും ഉണ്ടാവുകയും ഉയർച്ച താഴ്ച്ചകൾ നഷ്ടം വരുത്താത്ത രീതിയിൽ ഉപയോഗിക്കുകയും ചെയ്യുകയാണ് പ്രധാനം. സ്വർണ്ണ വ്യാപാര മേഖലയിൽ ബിഐഎസ് ഹോൾമാർക്ക് മുദ്ര നിർബന്ധമാക്കൽ , സ്പോട്ട് എക്ചേഞ്ച് (Spot Exchange) തുടങ്ങിയ മാറ്റങ്ങൾ കൂടുതൽ സുതാര്യമാക്കുമെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പറയുന്നു. കൃത്യമായ അക്കൗണ്ടിംഗ് സമ്പ്രദായത്തിലേക്ക് വന്ന് സാങ്കേതിക വിദ്യയുടെയും ടെക്നോളജിയുടെയും സാധ്യതകൾ പരിപൂർണ്ണമായും ഉപയോഗിച്ച് മുന്നോട്ട് നീങ്ങുന്നതിനാണ് പ്രാധാന്യം.
മുകളിൽ പറഞ്ഞിരിക്കുന്ന സ്വർണവിലയിൽ (Gold price) ജിഎസ്ടി, പണിക്കൂലി തുടങ്ങിയ ഘടകങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. കേരളത്തിൽ പല സ്വർണാഭരണ ശാലകളും വ്യത്യസ്ത നിരക്കുകളിലാണ് സ്വർണം വിൽക്കുന്നത് എന്നതിനാൽ ഉപഭോക്താക്കൾ ജ്വല്ലറികളിലെത്തുമ്പോൾ ഇന്നത്തെ സ്വർണ വില (Gold price today) ചോദിച്ച് മനസിലാക്കണം. കഴിഞ്ഞ പത്ത് ദിവസത്തിനിടെ സ്വർണവിലയിൽ (Gold price) വർധനവും ഇടിവുമുണ്ടായി.
ആഭരണം വാങ്ങാൻ പോകുന്നവർ ഹാൾമാർക്കുള്ള സ്വർണം തന്നെ വാങ്ങാൻ ശ്രമിക്കുക. ഹോൾമാർക്ക് ഉള്ളതും ഇല്ലാത്തതുമായ സ്വർണത്തിന്റെ വിലയിൽ വ്യത്യാസമുണ്ടാവില്ല. സ്വർണാഭരണ ശാലകൾ ഹോൾമാർക്ക് സ്വർണമേ വിൽക്കാവൂ എന്ന് നിയമമുണ്ട്. ഇതിന് കാരണം ഹോൾമോർക്ക് സ്വർണത്തിന്റെ ഗുണമേന്മയിലുള്ള ഉറപ്പാണ്. അതിനാൽ ആഭരണം വാങ്ങുമ്പോൾ ഹാൾമാർക്ക് മുദ്രയുണ്ടെന്ന് ഉറപ്പുവരുത്തുക.