തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലിയില്‍ നേരിയ കുറവ്. പവന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 36,720 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4590 രൂപയായി. ഇന്നലെ ഒരു പവന് 36,800 രൂപയും ഗ്രാമിന് 4600 രൂപയുമായിരുന്നു വില.
കഴിഞ്ഞ ദിവസം സ്വര്‍ണവിലയെ ചൊല്ലി സംസ്ഥാനത്തെ ചില ജുവറികളില്‍ വില കുറച്ച് വ്യാപാരം നടത്തിയത് വിവാദമായിരുന്നു. ബുധനാഴ്ച്ച രണ്ട് വട്ടമായി 1,040 രൂപയോളം കുറവിലാണ് വ്യാപാരം നടത്തിയത്. റെക്കോര്‍ഡ് വിലയില്‍ നിന്നും രണ്ട് ദിവസത്തിനുള്ളില്‍ 800 രൂപയോളം കുറഞ്ഞിരുന്നു. ഒരു ദിവസത്തെ കുറവിന് ശേഷമായിരുന്നു ഇന്നലെ സ്വര്‍ണവില വര്‍ദ്ധിച്ചത്. 2022ലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയായ 37,440ലാണ് സ്വര്‍ണവില എത്തിയിരുന്നത്.
ഫെബ്രുവരി 15 ദിവസത്തിനിടെ സ്വര്‍ണത്തിന് 1,520 രൂപ വര്‍ദ്ധിച്ചിരുന്നു. ഇക്കാലയളവില്‍ ഗ്രാമിന് 190 രൂപയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഫെബ്രുവരി ആദ്യ ആഴ്ചയിലെ നാല് ദിവസങ്ങളില്‍ സ്വര്‍ണവില 560 രൂപ ഉയര്‍ന്നിരുന്നു. ഫെബ്രുവരി ഒന്ന്, രണ്ടു തീയതികളില്‍ പവന് രേഖപ്പെടുത്തിയ 35,920 രൂപയാണ് മാസത്തെ താഴ്ന്ന നിരക്ക്. ഈ മാസം 10-ാം തീയതി 200 രൂപ വര്‍ദ്ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 36,640 രൂപയില്‍ എത്തിയിരുന്നു. രാജ്യാന്തര വിപണിയിലേയും ഡല്‍ഹി ബുള്ളിയന്‍ വിപണിയിലേയും വിലമാറ്റങ്ങളാണു പ്രാദേശിക ആഭര വിപണികളില്‍ പ്രതിഫലിക്കുന്നത്.
രാജ്യാന്തര വിപണിയിലും സ്വര്‍ണ വിലയില്‍ വിത്യാസം വന്നിട്ടുണ്ട്. ഇന്ന് സ്വര്‍ണം ഔണ്‍സിന് 1,893.89 ഡോളറിനാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഇത് 1,895.48 ഡോളറായിരുന്നു. റഷ്യ – യുക്രൈന്‍ ആശങ്കകളില്‍ കുറഞ്ഞതോടെ സ്വര്‍ണവില കുത്തനെ ഇടിഞ്ഞിരുന്നു. ഗോള്‍ഡ് ഔണ്‍സിന് 1,860 അമേരിക്കന്‍ ഡോളറിന് താഴേക്ക് കഴിഞ്ഞ ദിവസം എത്തിയിരുന്നു. വില കുറഞ്ഞതോടെ സ്വര്‍ണം, വെള്ളിയുടെ വ്യാപാരവും വര്‍ദ്ധിച്ചിട്ടുണ്ട്.
2022 ജനുവരി ആദ്യം മുതല്‍ തന്നെ അസ്ഥിരമായിരുന്നു സ്വര്‍ണവില. ഈ മാസം തുടക്കത്തില്‍ മാറ്റമില്ലാതെ തുടങ്ങിയ സ്വര്‍ണവില പിന്നീട് കുതിച്ചുയരുകയായിരുന്നു. ഫെബ്രുവരിയില്‍ മൂന്ന് ദിവസമായി വര്‍ദ്ധനവ് തുടരുകയായിരുന്നു. ഡിസംബര്‍ മൂന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 35,560 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 4,445 രൂപയും. ഇതായിരുന്നു ഡിസംബറിലെ കുറഞ്ഞ നിരക്ക്. ഡിസംബര്‍ 17 മുതല്‍ 20 വരെയുള്ള കാലയളവില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 36,560 രൂപയായിരുന്നു വില. ഡിസംബറില്‍ സ്വര്‍ണ വിലയില്‍ പവന് 440 രൂപയുടെ വര്‍ധനയാണുണ്ടായത്.
ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ (AKGSMA). അസോസിയേഷന്‍ ആണ് എല്ലാ ദിവസവും കേരളത്തിലെ സ്വര്‍ണ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണ വില ഡോളര്‍ നിലവാരത്തില്‍ ലണ്ടന്‍ ബുള്ളിയന്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ (LBMA)ല്‍ നിന്നും രാവിലെ 9.30 ന് അറിഞ്ഞതിനു ശേഷം 9.35 ന് റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിക്കുന്ന ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് അറിയും.
അന്താരാഷ്ട്ര വിപണിക്ക് അനുസൃതമായാണ് കേരളത്തിലെ സ്വര്‍ണവില പ്രധാനമായും മാറുന്നത്. അതിനാല്‍, അന്താരാഷ്ട്ര വില ഉയരുകയാണെങ്കില്‍, കേരളത്തില്‍ സ്വര്‍ണ വില ഉയരും, തിരിച്ചും. അതുപോലെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞാല്‍ കേരളത്തിലും വില കുറയും.