കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. പവന് 160 രൂപ കുറഞ്ഞ് 35,960 രൂപയായി. ഗ്രാം വില 20 രൂപ കുറഞ്ഞ് 4495ല്‍ എത്തി.സ്വര്‍ണ വില ഏതാനും ദിവസങ്ങളായി ചാഞ്ചാട്ടമാണ് പ്രകടിപ്പിക്കുന്നത്. ഇന്നലെ വില 200 രൂപ വര്‍ധിച്ചിരുന്നു. പുതുവര്‍ഷത്തില്‍ ഉയര്‍ന്നതിനു ശേഷം കുറഞ്ഞ വിലയാണ ഇന്നലെ തിരിച്ചുകയറിയത്. ഏതാനും ദിവസങ്ങള്‍ കൂടി സ്വര്‍ണ വില സമാനമായ രീതിയില്‍ കയറ്റിറങ്ങളിലൂടെ തുടരുമെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,806.31 ഡോളറാണ് വില. ജനുവരി നാലിന് സ്വര്‍ണ വില പവന് 280 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് 35,920 രൂപയായി കുറഞ്ഞിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ജനുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 36,360 രൂപയായിരുന്നു വില. ജനുവരി രണ്ടാം തിയതിയും ഇതേ നിരക്കിലായിരുന്നു സ്വര്‍ണ വില. കഴിഞ്ഞ നാല് ദിവസങ്ങളിലെ ഉയര്‍ന്ന നിരക്കാണിത്. ഈ മാസം സ്വര്‍ണ വിലയില്‍ അനിശ്ചിതത്വം തുടരുകയാണ്. കൂടിയും കുറഞ്ഞ അസ്ഥിരമാണ് വില.
യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും ട്രഷനി വരുമാനം ആറ് ആറാഴ്ചത്തെ ഉയര്‍ന്ന നിരക്കില്‍ എത്തിയതുമാണ് സ്വര്‍ണ വില പെട്ടെന്ന് കുറയാന്‍ കാരണം. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും വില കുറച്ചത്. അതേസമയം ഒമിക്രോണ്‍ ആശങ്കകളും, പണപ്പെരുപ്പം ഉയരുന്നതും സ്വര്‍ണത്തിന് മുന്‍തൂക്കം നല്‍കുന്നുണ്ട്.
ഡിസംബര്‍ മൂന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 35,560 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 4,445 രൂപയും. ഇതായിരുന്നു ഡിസംബറിലെ കുറഞ്ഞ നിരക്ക്. ഡിസംബര്‍ 17 മുതല്‍ 20 വരെയുള്ള കാലയളവില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 36,560 രൂപയായിരുന്നു വില. ഡിസംബറില്‍ സ്വര്‍ണ വിലയില്‍ പവന് 440 രൂപയുടെ വര്‍ധനയാണുണ്ടായത്.
നവംബര്‍ ഒന്നിന് പവന് 35,760 രൂപയായിരുന്നു സ്വര്‍ണ വില. നവംബര്‍ മൂന്ന്, നാല് തിയതികളില്‍ നവംബറിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ആയിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 35,640 രൂപയായിരുന്നു വില. അതേസമയം നവംബര്‍ 16ന് ആണ് നവംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 36,920 രൂപയായിരുന്നു വില. എന്നാല്‍ പിന്നീട് വില ഇടിയുകയായിരുന്നു. ഡിസംബറിലും ഈ നിലയിലേക്ക് വില ഉയര്‍ന്നില്ല എന്നത് ശ്രദ്ധേയമാണ്.
ഒക്ടോബര്‍ 26-നാണ് ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് ഒക്ടോബറിലെ കുറഞ്ഞ നിരക്ക്. ഓഹരികള്‍ കരുത്താര്‍ജിച്ചതും യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും സെപ്റ്റംബറില്‍ സ്വര്‍ണത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു . ഡോളറിന്റെ വിനിമയ മൂല്യം ഉയര്‍ന്നതും തിരിച്ചടിയായി മാറിയിരുന്നു.