Gold rate today: സ്വർണവില പുത്തൻ ഉയരത്തിലേക്ക്! 480 കൂടി ഉയർന്നാൽ മാന്ത്രിക സംഖ്യ
കൊച്ചി:ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില 60,000ലേക്ക്. ഇന്ന് പവന് 520 വര്‍ധിച്ച് 59,520 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ റെക്കോര്‍ഡ് കുറിച്ചു. ഗ്രാമിന് 65 രൂപയാണ് വര്‍ധിച്ചത്. 7440 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി 59,000 തൊട്ടത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി.
പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്. തിങ്കളാഴ്ച 360 രൂപ കുറഞ്ഞത് താത്കാലികം മാത്രമാണെന്ന് സൂചന നല്‍കി ഇന്നലെയും ഇന്നുമായി സ്വര്‍ണവില ആയിരം രൂപയാണ് വര്‍ധിച്ചത്. അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയാണ് കേരള വിപണിയിലും പ്രതിഫലിക്കുന്നത്.
സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍ വിലയിരുത്തുന്നത്.
നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ യുഎസ് ഡോളര്‍ നേട്ടം കൈവരിക്കുമെന്നും ഇത് സ്വര്‍ണവിലയെയും ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍.
ദീപാവലി ആഘോഷങ്ങൾക്ക് മുമ്പുള്ള ധൻതേരസ് ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യയിൽ സ്വർണത്തിന്റെ ഡിമാൻഡ് ഒന്നുകൂടി ഉയർന്നിട്ടുണ്ട് സ്വർണാഭരണങ്ങൾ വാങ്ങാൻ ഏറ്റവും നല്ല മുഹൂർത്തമായി ധൻതേരസ് കണക്കാക്കുന്നത്.
ഒക്ടോബറിലെ സ്വർണ വില ഒറ്റ നോട്ടത്തിൽ
ഒക്ടോബർ 1 : ഒരു പവൻ സ്വർണത്തിന്റെ വില 240 രൂപ കുറഞ്ഞു. വിപണിയിലെ വില 56,400 രൂപ
ഒക്ടോബർ 2 : ഒരു പവൻ സ്വർണത്തിന്റെ വില 400 രൂപ ഉയർന്നു. വിപണിയിലെ വില 56,800 രൂപ
ഒക്ടോബർ 3 : ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. വിപണിയിലെ വില 56,880 രൂപ \
ഒക്ടോബർ 4 : ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. വിപണിയിലെ വില 56,960 രൂപ
ഒക്ടോബർ 5 : സ്വർണ വിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960 രൂപ
ഒക്ടോബർ 6 : സ്വർണ വിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960 രൂപ
ഒക്ടോബർ 7 : ഒരു പവൻ സ്വർണത്തിന്റെ വില 160 രൂപ കുറഞ്ഞു. വിപണിയിലെ വില 56,800 രൂപ
ഒക്ടോബർ 8 : സ്വർണ വിലയിൽ മാറ്റമില്ല വിപണിയിലെ വില 56,800 രൂപ
ഒക്ടോബർ 9 : ഒരു പവൻ സ്വർണത്തിന്റെ വില 560 രൂപ കുറഞ്ഞു. വിപണിയിലെ വില 56,240 രൂപ
ഒക്ടോബർ 10 : ഒരു പവൻ സ്വർണത്തിന്റെ വില 40 രൂപ കുറഞ്ഞു. വിപണിയിലെ വില 56,200 രൂപ
ഒക്ടോബർ 11 : ഒരു പവൻ സ്വർണത്തിന്റെ വില 560 രൂപ ഉയർന്നു. വിപണിയിലെ വില 56,760 രൂപ
ഒക്ടോബർ 12 : ഒരു പവൻ സ്വർണത്തിന്റെ വില 200 രൂപ ഉയർന്നു. വിപണിയിലെ വില 56,960 രൂപ
ഒക്ടോബർ 13: സ്വർണവിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960 രൂപ
ഒക്ടോബർ 14: സ്വർണവിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960 രൂപ
ഒക്ടോബർ 15: ഒരു പവൻ സ്വർണത്തിന്റെ വില 200 രൂപ കുറഞ്ഞു. വിപണിയിലെ വില 56,760 രൂപ
ഒക്ടോബർ 16: ഒരു പവൻ സ്വർണത്തിന്റെ വില 360 രൂപ ഉയർന്നു. വിപണിയിലെ വില 57,120 രൂപ
ഒക്ടോബർ 17: ഒരു പവൻ സ്വർണത്തിന്റെ വില 160 രൂപ ഉയർന്നു. വിപണിയിലെ വില 57280 രൂപ
ഒക്ടോബർ 18: ഒരു പവൻ സ്വർണത്തിന്റെ വില 640 രൂപ ഉയർന്നു. വിപണിയിലെ വില 57920 രൂപ
ഒക്ടോബർ 19: ഒരു പവൻ സ്വർണത്തിന്റെ വില 480 രൂപ ഉയർന്നു. വിപണിയിലെ വില 58240 രൂപ
ഒക്ടോബർ 20: സ്വർണവിലയിൽ മാറ്റമില്ല.
വിപണിയിലെ വില 58240 രൂപ
ഒക്ടോബർ 21: ഒരു പവൻ സ്വർണത്തിന്റെ വില 160 രൂപ ഉയർന്നു. വിപണിയിലെ വില 58,400 രൂപ
ഒക്ടോബർ 22: സ്വർണവിലയിൽ മാറ്റമില്ല. വിപണിയിലെ വില 58,400 രൂപ
ഒക്ടോബർ 23: ഒരു പവൻ സ്വർണത്തിന്റെ വില 320 രൂപ ഉയർന്നു. വിപണിയിലെ വില 58,720 രൂപ
ഒക്ടോബർ 24: ഒരു പവൻ സ്വർണത്തിന്റെ വില 440 രൂപ കുറഞ്ഞു. വിപണിയിലെ വില 58,280 രൂപ
ഒക്ടോബർ 25: ഒരു പവൻ സ്വർണത്തിന്റെ വില 80
രൂപ ഉയർന്നു. വിപണിയിലെ വില 58,360 രൂപ
ഒക്ടോബർ 26: ഒരു പവൻ സ്വർണത്തിന്റെ വില 520 രൂപ ഉയർന്നു. വിപണിയിലെ വില 58,880 രൂപ
ഒക്ടോബർ 27: സ്വർണവിലയിൽ മാറ്റമില്ല. വിപണിയിലെ വില 58,880 രൂപ
ഒക്ടോബർ 28: ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞു. വിപണിയിലെ വില 58,520 രൂപ
ഒക്ടോബർ 29: ഒരു പവൻ സ്വർണത്തിന്റെ വില 480 രൂപ ഉയർന്നു. വിപണിയിലെ വില 59,000 രൂപ
ഒക്ടോബർ 30: ഒരു പവൻ സ്വർണത്തിന്റെ വില 520 രൂപ ഉയർന്നു. വിപണിയിലെ വില 59,520 രൂപ