KeralaNews

ലോക്ക് ഡൗണിലും കുതിച്ചുയര്‍ന്ന് സ്വര്‍ണ വില

കൊച്ചി: ലോക്ക് ഡൗണിനെ തുടര്‍ന്ന് വാങ്ങാന്‍ ആളില്ലാതിരുന്നിട്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണ വില. ലോക് ഡൗണിനെ തുടര്‍ന്ന് ആഗോള വിപണിയെ കൊറോണ തളര്‍ത്തിയെങ്കിലും സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് സ്വര്‍ണത്തിന്റെ വില ഉയരുന്നത്.

<p>24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4,392 രൂപയാണ് വില. എട്ട് ഗ്രാമിന് 35,136 രൂപയും പത്ത് ഗ്രാമിന് 43,920 രൂപയുമാണ് കേരളത്തില്‍. 22 കാരറ്റ് സ്വര്‍ണം പവന് 31,656 രൂപയാണ്. ഗ്രാമിന് 3,957 രൂപയും.</p>

<p>നിക്ഷേപകര്‍ വില കുറയാന്‍ സാധ്യതയുള്ള സ്വത്തുക്കള്‍ വില്‍ക്കുകയും പരമാവധി അപകടസാധ്യത കുറഞ്ഞ നിക്ഷേപമായ സ്വര്‍ണത്തിലേക്ക് മാറുകയും ചെയ്യുന്നതിനാല്‍ സാധാരണ ഗതിയില്‍ സ്വര്‍ണ വില ഇനിയും ഉയരുമെന്ന് റിപ്പോര്‍ട്ടുകള്‍.</p>

<p>ആഗോളവിപണിയില്‍ ഒരു ഔണ്‍സ് തങ്കത്തിന് 0.3 ശതമാനം വില ഉയര്‍ന്ന് 1,618.9 ഡോളറാണ് വില. പ്ലാറ്റിനത്തിന് 734.82 ഡോളറും വെള്ളിക്ക് 14 ഡോളറുമാണ് ആഗോള മാര്‍ക്കറ്റില്‍ വില.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker