കൊച്ചി:തുടർച്ചയായ രണ്ടാം ദിവസവും സ്വർണത്തിന് വില വർധിച്ചു.ഗ്രാമിന് 15 രൂപയാണ് ഇന്ന് വർധിച്ചത്. 4575 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില. ഇന്ന് 4590 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില.
ഇന്നലെ ഒരു പവന് 36600 രൂപയായിരുന്നത് ഇന്ന് 36720 രൂപയായി ഉയർന്നു.ഒരാഴ്ചയായി സ്വർണവിലയിൽ വർധനവും ഇടിവുമുണ്ടായി.
രണ്ട് ദിവസം കൊണ്ട് 40 രൂപയാണ് സ്വർണവിലയിൽ ഗ്രാമിനുണ്ടായ വർധന.
ഓഹരി വിപണികളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തിരിച്ചടികളെ തുടർന്ന് നിക്ഷേപകർ സ്വർണത്തിലേക്ക് മടങ്ങിയതാണ് വില വർധിക്കാനുള്ള ഒരു കാരണം.
ഒരാഴ്ചക്കിടെ ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വർധിച്ച ശേഷം നാല് ദിവസം മുൻപ് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞാണ് ഗ്രാമിന് 4550 രൂപയിൽ എത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News