KeralaNews

സ്വര്‍ണ വില കുതിക്കുന്നു; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 35,920 രൂപ. ഗ്രാം വില പത്തു രൂപ കൂടി 4480 രൂപയായി.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഈ മാസം ഇതുവരെ പവന് 720 രൂപയാണ് കൂടിയത്. മാസാദ്യത്തില്‍ 35200 രൂപയായിരുന്നു സ്വര്‍ണ വില. വരും ദിവസങ്ങളിലും സ്വര്‍ണ വിലയില്‍ വര്‍ധനയ്ക്കാണ് സാധ്യതയെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

ഇതിന്റെ സൂചനകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രകടമായത്. ഈ മാസം ഇതുവരെ ഒന്നോ രണ്ടോ ദിവസങ്ങളില്‍ ഒഴികെ സ്വര്‍ണ വില താഴോട്ടുപോയില്ല. രാജ്യാന്തര ധന വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button