
തിരുവനന്തപുരം : ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold price) വർധിച്ചു. 320 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37920 (Gold price today) രൂപയായി. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ തുടർച്ചയായ ഇടിവുണ്ടായിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 1600 രൂപയുടെ ഇടിവാണ് സംഭവിച്ചത്. ഏപ്രിൽ 30 ന് രണ്ട് തവണയായി 920 രൂപ കുറഞ്ഞിരുന്നു.
സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 40 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4740 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിലയും വർധിച്ചിട്ടുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിലയിൽ 35 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വില 3920 രൂപയായി.
സ്വർണവിലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടർച്ചയായ ഇടിവിനു ശേഷം ഈ മാസം ആദ്യമായാണ് വില വർധിക്കുന്നത്. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വെള്ളിയുടെ വിപണി വില 69 രൂപയാണ്. കഴിഞ്ഞ ദിവസം വെള്ളിയുടെ വിലയും കുറഞ്ഞിരുന്നു. ഒരു രൂപയുടെ കുറവാണ് ഉണ്ടായത്. 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.
കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ
ഏപ്രില്‍ 27 – 38760 രൂപ
ഏപ്രില്‍ 28 – 38400 രൂപ
ഏപ്രില്‍ 29 – 38840 രൂപ
ഏപ്രില്‍ 30 – 38720 രൂപ
ഏപ്രില്‍ 30 – 37920 രൂപ
മെയ് 1 – 37920 രൂപ
മെയ് 2 – 37760 രൂപ
മെയ് 3 – 37760 രൂപ
മെയ് 4 – 37600 രൂപ
മെയ് 5 – 37920 രൂപ