കൊച്ചി: മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,840 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4480ല്‍ എത്തി.
വെള്ളിയാഴ്ച കൂടിയ സ്വര്‍ണ വില മൂന്നു ദിവസമായി മാറ്റമില്ലാതെ തുടരുകയായിരുന്നു. വെള്ളിയാഴ്ച പവന് 160 രൂപയാണ് കൂടിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 35,200 രൂപയായിരുന്നു സ്വര്‍ണ വില. ഇത് ഉയര്‍ന്ന് 16ന് 36,200ല്‍ എത്തി. 20നും ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 36,200ല്‍ എത്തിയ വില പിന്നീട് കുറയുകയായിരുന്നു.
ജൂണ്‍ മാസം സംസ്ഥാനത്തെ സ്വര്‍ണ വിപണി ഏറ്റക്കുറച്ചിലുകള്‍ നിറഞ്ഞതായിരുന്നു. കഴിഞ്ഞ രണ്ടു മാസങ്ങളില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വില ജൂണ്‍ മാസത്തില്‍ ആയിരുന്നു. പവന് 35,000 രൂപ. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റിന് പിന്നാലെ പവന് 1800 രൂപ കുറഞ്ഞിരുന്നു. പിന്നീട് മൂന്ന് തവണയായി 800 രൂപ വര്‍ധിച്ചു.