കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ നാലു ദിവസം കൊണ്ട് കൂടിയത് 720 രൂപയാണ്. വെള്ളിയാഴ്ച പവന് 320 രൂപകൂടി 38,400 രൂപയായി. 4,800 രൂപയാണ് ഗ്രാമിന്റെ വില. ആഗസ്റ്റ് പകുതിയ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നത്തേത്. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന വില പവന് 37880 രൂപയായിരുന്നു.
ആഗോള വിപണിയില്‍ കഴിഞ്ഞ ദിവസം വില കുത്തനെ ഉയര്‍ന്നെങ്കിലും പിന്നീട് കുറഞ്ഞിരുന്നു. ഡോളര്‍ കരുത്താര്‍ജിച്ചതും ജോ ബൈഡന് വിജയത്തിലേയ്ക്ക് അടുത്തതുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. 1,940 ഡോളര്‍ നിലവാരത്തിലാണ് ആഗോള വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News