തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് ഇന്ന് ഉയർന്നത്. ബുധനാഴ്ച രണ്ട് തവണ സ്വർണവില പരിഷ്കരിച്ചിരുന്നു. ആകെ 480 രൂപയാണ് ബുധനാഴ്ച കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today’s Gold Rate) 38,200 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 40 രൂപ വർദ്ധിച്ചു. ബുധനാഴ്ച രണ്ട് തവണയായി 60 രൂപ കുറഞ്ഞിരുന്നു. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4775 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 35 രൂപ വർദ്ധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3,945 രൂപയാണ്.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ആഗസ്റ്റ് ഒന്‍പതിന് രേഖപ്പെടുത്തിയത്. ഒരു പവന് 38,360 രൂപയും, ഒരു ഗ്രാമിന് 4795 രൂപയുമായിരുന്നു വിലനിലവാരം. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ആഗസ്റ്റ് ഒന്നിനായിരുന്നു. അന്ന് ഒരു പവന് 37,680 രൂപയും, ഒരു ഗ്രാമിന് 4710 രൂപയുമായിരുന്നു വില.യുഎസ് പലിശനിരക്ക് വർധന ഉയർന്ന നിലവാരത്തിൽ തുടരും എന്ന വിലയിരുത്തലും, ഡോളറിനെതിരെ രൂപ ശക്തി പ്രകടമാക്കിയതും കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ്ണവില വർധിക്കാൻ കാരണങ്ങളാണ്.
രാജ്യാന്തര വിപണിയിലേയും, ഡൽഹി ബുള്ളിയൻ വിപണിയിലേയും വിലമാറ്റങ്ങളാണ് പ്രാദേശിക ആഭരണ വിപണികളിൽ പ്രതിഫലിക്കുന്നത്. സ്വർണ്ണവിലയിൽ അസ്ഥിരതകൾ നില നിൽക്കുമ്പോഴും രാജ്യത്തെ എൻബിഎഫ്സി മേഖല കുതിപ്പിന്റെ പാതയിലാണ്.ആഗോള വിപണിയിൽ സ്വർണ്ണവിലയിൽ ഇന്നലെ ക്ലോസ് ചെയ്ത വിലയേക്കാൾ വർധന. സ്വർണം ഔൺസിന് 1791.74 ഡോളറിലാണ് നിരക്ക്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില സ്ഥിരമായി ഉയർന്ന നിലവാരത്തിൽ നിൽക്കുന്നതും, ഉയരുന്ന ഉപഭോക്തൃവില സൂചികകളും സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്.
അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 64.20 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 513.60 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് 642 രൂപയും, ഒരു കിലോഗ്രാമിന് 64,200 രൂപയുമാണ് ഇന്നത്തെ നിരക്ക്.
കഴിഞ്ഞ ദിവസങ്ങളിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ഓഗസ്റ്റ് 01- രു പവൻ സ്വർണത്തിന് 10 രൂപ കുറഞ്ഞു വിപണി വില – 37,680 രൂപ
ഓഗസ്റ്റ് 02- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില – 37,880 രൂപ
ഓഗസ്റ്റ് 03- ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു വിപണി വില – 37,720 രൂപ
\ഓഗസ്റ്റ് 04- ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു വിപണി വില – 38,000 രൂപ
ഓഗസ്റ്റ് 04- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു വിപണി വില – 38,200 രൂപ
ഓഗസ്റ്റ് 05- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു വിപണി വില – 38,120 രൂപഓഗസ്റ്റ് 06- ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു വിപണി വില – 37,800 രൂപ
ഓഗസ്റ്റ് 06- ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു വിപണി വില- 38,040 രൂപ
ഓഗസ്റ്റ് 07- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില- 37,760 രൂപ
ഓഗസ്റ്റ് 08- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില- 37,760 രൂപ
ഓഗസ്റ്റ് 09- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു വിപണി വില – 38,360 രൂപ
ഓഗസ്റ്റ് 10- ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു വിപണി വില – 38,080 രൂപ
ഓഗസ്റ്റ് 10- ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു വിപണി വില – 37,880 രൂപ
ഓഗസ്റ്റ് 10- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില- 37,880 രൂപ