KeralaNews

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,360 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 30 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 4670 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1905.54 ഡോളറിലാണ് വ്യാപാരം.

ഫെബ്രുവരി ഒന്ന്, രണ്ട് തിയതികളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 35,920 രൂപയായിരുന്നു വില. ഇതായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഫെബ്രുവരി 24-ാം തിയതി സ്വര്‍ണ വില പവന് 37,800 രൂപയില്‍ എത്തിയിരുന്നു. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒറ്റ മാസം കൊണ്ട് സ്വര്‍ണ വിലയില്‍ പവന് 1,680 രൂപയുടെ വര്‍ധനയാണുണ്ടായത്.

യുക്രൈന്‍ സംഘര്‍ഷമാണ് സ്വര്‍ണവിലയില്‍ അടക്കം പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ നിക്ഷേപകര്‍ എത്തുന്നതാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. യുദ്ധം തുടങ്ങിയതിനു പിന്നാലെ സ്വര്‍ണ വില കുതിച്ചുകയറിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച മാത്രം പവന് ആയിരം രൂപയാണ് കൂടിയത്. 37,800 രൂപ രേഖപ്പെടുത്തി കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തുകയും ചെയ്തു. പിന്നീട് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്.

ജനുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 36,360 രൂപയായിരുന്നു വില. പിന്നീട് വില ഇടിഞ്ഞ് ജനുവരി 10-ാം തിയതി പവന് 35,600 രൂപയായി മാറിയിരുന്നു. ജനുവരിയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. അതേ സമയം ജനുവരി 26-ാം തിയതി പവന് 36,720 രൂപയായി വില ഉയര്‍ന്നിരുന്നു. പിന്നീട് വില ഇടിഞ്ഞു.

ഡിസംബര്‍ മൂന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 35,560 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 4,445 രൂപയും. ഇതായിരുന്നു ഡിസംബറിലെ കുറഞ്ഞ നിരക്ക്. ഡിസംബര്‍ 17 മുതല്‍ 20 വരെയുള്ള കാലയളവില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 36,560 രൂപയായിരുന്നു വില. ഡിസംബറില്‍ സ്വര്‍ണ വിലയില്‍ പവന് 440 രൂപയുടെ വര്‍ധനയാണുണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button