
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 800 രൂപ കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി റെക്കോർഡ് വിലയിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,280 രൂപയാണ്.
കഴിഞ്ഞ പത്ത് ദിവസംകൊണ്ട് ഒരു പവൻ സ്വർണത്തിന് 1600 രൂപയാണ് ഉയർന്നത്. ഇന്നലെ 320 രൂപ ഉയർന്ന് വില സർവകാല റെക്കോർഡിലെത്തി. വിവാഹ വിപണിയിൽ ഉപഭോക്താക്കൾ വലിയ തിരിച്ചടിയാണ് നേരിടുന്നത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 100 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5785 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 90 രൂപ കുറഞ്ഞ് വില 4795 രൂപയുമാണ്. വെള്ളിയുടെ വിലയും ഇടിഞ്ഞു. ഒരു ഗ്രാം സാദാരണ വെള്ളിയുടെ വില രണ്ട് രൂപ കുറഞ്ഞ് വില 82 ലേക്കെത്തി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
ഡിസംബറിലെ സ്വർണവില ഒറ്റനോട്ടത്തില്‍
ഡിസംബർ 1 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയർന്നു.വിപണി വില 46,160 രൂപ
ഡിസംബർ 2 – ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപ ഉയർന്നു.വിപണി വില 46,760 രൂപ
ഡിസംബർ 3 -സ്വർണവില മാറ്റമില്ലാതെ തുടർന്നു.വിപണി വില 46,760 രൂപ
ഡിസംബർ 4 – ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ ഉയർന്നു.വിപണി വില 47,080 രൂപ
ഡിസംബർ 4 – ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ കുറഞ്ഞു..വിപണി വില 46,280 രൂപ