KeralaNews

സ്വര്‍ണ വില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 35,120 രൂപയിലെത്തി. ഗ്രാമിന് പത്തു രൂപയാണ് കുറഞ്ഞത്. ഇന്നത്തെ ഗ്രാം വില 4390 രൂപ.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്. സ്വര്‍ണത്തിന്റെ വില കുറച്ചു ദിവസങ്ങളായി കുറയുന്നതായാണ് കാണുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 36,880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചക്കിടെ 1780 രൂപയാണ് കുറഞ്ഞത്.

യുഎസ് ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker