
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. റെക്കോർഡ് വിലയിൽ നിന്നാണ് താഴേക്ക് വീണത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ കുറഞ്ഞു ഇന്നലെ 800 രൂപയും കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,960 രൂപയാണ്.
ഇന്നലെയും ഇന്നുമായി 1120 രൂപയുടെ ഇടിവാണ് സ്വർണത്തിൽ ഉണ്ടായത്. അതേസമയം, രണ്ട് ദിവസം മുൻപുള്ള ആഴ്ചയിൽ ഒരു പവൻ സ്വർണത്തിന് 1600 രൂപയാണ് ഉയർന്നത്. വില സർവകാല റെക്കോർഡിലെത്തിയതോടെ വിവാഹ വിപണിയിൽ ഉപഭോക്താക്കൾ വലിയ തിരിച്ചടിയാണ് നേരിടുന്നത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 40 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5745 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപ കുറഞ്ഞ് വില 4765 രൂപയുമാണ്. വെള്ളിയുടെ വിലയും ഇടിഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് വില 81 ലേക്കെത്തി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
ഡിസംബറിലെ സ്വർണവില ഒറ്റനോട്ടത്തില്‍
ഡിസംബർ 1 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയർന്നു.വിപണി വില 46,160 രൂപ
ഡിസംബർ 2 – ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപ ഉയർന്നു.വിപണി വില 46,760 രൂപ
ഡിസംബർ 3 -സ്വർണവില മാറ്റമില്ലാതെ തുടർന്നു.വിപണി വില 46,760 രൂപ
ഡിസംബർ 4 – ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ ഉയർന്നു.വിപണി വില 47,080 രൂപ
ഡിസംബർ 4 – ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ കുറഞ്ഞു..വിപണി വില 46,280 രൂപ
ഡിസംബർ 5 – ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു..വിപണി വില 45,760 രൂപ