NationalNews

Budget 2024:സ്വർണത്തിനും മൊബൈലിനും വിലകുറയും, കാൻസർ രോഗികൾക്കും ആശ്വാസം

ന്യൂഡൽഹി: സാധാരണക്കാർക്ക് ആശ്വാസം പകരുന്ന നിരവധി പ്രഖ്യാപനങ്ങളുമായി മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്. സ്വർണത്തിനും വെള്ളിക്കും വിലകുറയും. ഇതിനൊപ്പം മൊബൈൽ ഫാേണുകൾക്കും ചാർജറുകൾക്കും തുണിത്തരങ്ങൾക്കും ലതൽ ഉത്പന്നങ്ങൾക്കും വില കാര്യമായി കുറയും. ബഡ്‌ജറ്റിൽ കസ്റ്റംസ് ഡ്യൂട്ടി കുറച്ചതോടെയാണ് ഇവയ്ക്ക് വില കുറയുന്നത്. ക്യാൻസർ ചികിത്സയ്ക്കുള്ള മൂന്നുമരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയിട്ടുണ്ട്.

ആദായ നികുതി നിയമത്തിൽ സമഗ്ര പരിഷ്കാരവും പ്രഖ്യാപിച്ചിട്ടുണ്ട്. കാര്യണ്യപ്രവർത്തനങ്ങൾക്കുള്ള പണമിടപാടിന് നികുതിയില്ല. ആദായ നികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നടപടി ഉണ്ടാകില്ല എന്ന പ്രഖ്യാപനവും ബഡ്ജറ്റിലുണ്ട്.

ചെറുകിട – ഇടത്തരം സംരംഭങ്ങൾക്ക് ക്രെഡിറ്റ് ഗ്യാരന്റി സ്കീം ഈട് രഹിത വായ്പ നൽകും. ഇതിനായി 100 കോടി രൂപ വരെയുള്ള വായ്പകൾ പ്രാപ്തമാക്കുന്നതിനുള്ള പുതിയ ഗ്യാരന്റി പ്ലാനുകൾ കൊണ്ട് വരും. എംഎസ്എംഇകൾക്ക് ബാങ്ക് വായ്പ സുഗമമാക്കുമെന്നും ബഡ്‌ജറ്റ് പ്രഖ്യാപനത്തിലുണ്ട്.

എംഎസ്എംഇകൾക്ക് ഈടും ഗ്യാരന്റിയും ഇല്ലാതെ യന്ത്രങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനും ടേം ലോണുകൾ സുഗമമാക്കുന്നതിനും പുതിയ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. മുദ്ര വായ്പയുടെ പരിധി ഉയർത്തിയിട്ടുണ്ട്. പത്ത് ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തി. രാജ്യത്ത് കൂടുതൽ വ്യവസായ പാർക്കുകൾ കൊണ്ടുവരും.

12 വ്യവസായ പാർക്കുകൾ കൂടി ഉടൻ യാഥാർത്ഥ്യമാക്കുമെന്നാണ് പ്രഖ്യാപനം. തൊഴിൽ, മദ്ധ്യവർഗം, ചെറുകിട – ഇടത്തരം മേഖലകൾക്ക് ആണ് ബഡ്ജറ്റിൽ കൂടുതൽ പരിഗണന നൽകുന്നതെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചിരുന്നു.

അഞ്ച് വർഷത്തിനുള്ളിൽ മികച്ച 500 കമ്പനികളിൽ ഒരു കോടി യുവാക്കൾക്ക് ഇന്റൺഷിപ്പിന് അവസരം നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 2024 – 25 ലേക്കുള്ള ബഡ്ജറ്റ് അവതരിപ്പിക്കവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

പുതിയ പദ്ധതിയുടെ കീഴിൽ 5,000 രൂപ ഇന്റേൺഷിപ്പ് അലവൻസ് നൽകുമെന്നും മന്ത്രി അറിയിച്ചു. ഇന്റേൺഷിപ്പിന് സൗകര്യമൊരുക്കുന്ന കമ്പനികൾ ഇന്റേണുകളെ പരിശീലിപ്പിക്കുന്നതിനുള്ള ചെലവ് വഹിക്കുകയും അവരുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) ഫണ്ട് ഇതിനായി ഉപയോഗിക്കുകയും ചെയ്യുമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.

ആദ്യമായി ജോലിക്ക് കയറുന്നവർക്ക് ഇ പി എഫ് എൻറോൾമെന്റ് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ വർക്കിംഗ് വിമൺ ഹോസ്റ്റലുകൾ കൊണ്ടുവരുമെന്നും ധനമന്ത്രി അറിയിച്ചു. വിദ്യാഭ്യാസ, നൈപുണ്യ മേഖലകൾക്ക് 1.48 ലക്ഷം കോടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കാൻസറിനുള്ള മൂന്ന് മരുന്നുകളുടെയും നിരക്കും കുറയും. സ്വർണം, വെള്ളി കാർഷിക അനുബന്ധ മേഖലയ്ക്കായി 1.52 ലക്ഷം കോടിരൂപ വിനിയോഗിക്കും.12 വ്യവസായ പാർക്കുകൾ കൂടി ഉടൻ യാഥാർത്ഥ്യമാക്കുമെന്നാണ് പ്രഖ്യാപനം.

കാർഷിക മേഖലയിലും നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. കാർഷിക ഗവേണഷണം കൃത്യമായി പരിശോധിക്കും. നബാർഡുവഴി കർഷകർക്ക് കൂടുതൽ സഹായം നൽകും.കാർഷിക മേഖലയിൽ ഡിജിറ്റലൈസേഷൻ നടപ്പിലാക്കും. ഇതിന് സംസ്ഥാനങ്ങളുടെ സഹകരണം ഉറപ്പുവരുത്തും.ആന്ധ്രയിലെ കർഷകർക്ക് പ്രത്യേക സഹായം.പച്ചക്കറി ഉത്പാദനവും സംഭരണവും ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

പുതിയതായി ജോലിക്കു കയറുന്ന എല്ലാവർക്കും ഒരു മാസത്തെ ശമ്പളം സർക്കാർ നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പ്രോവിഡന്റ് ഫണ്ട് (പിഎഫ്) വിഹിതമായാണ് നൽകുന്നതെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ മന്ത്രി അറിയിച്ചു. ‘‘സംഘടിത മേഖലയിൽ ജോലിക്കു കയറുന്നവർക്കുവേണ്ടിയുള്ളതാണ് ഈ സ്കീം. 210 ലക്ഷം യുവാക്കൾക്ക് ഇതു ഗുണകരമാകും’’ – മന്ത്രി കൂട്ടിച്ചേർത്തു. 

ഇപിഎഫ്ഒയിൽ എൻറോൾ ചെയ്തിരിക്കുന്നതിന് അനുസരിച്ചായിരിക്കും ഈ സ്കീമിന് അർഹരാകുക. 15,000 രൂപ വരെയുള്ള തുക മൂന്ന് ഇൻസ്റ്റാൾമെന്റുകളായാണ് നേരിട്ട് അക്കൗണ്ടിലേക്ക് എത്തുക. മാസം ഒരു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നവർക്കാണ് ഇതിന് അർഹത. മൂന്നാം വട്ടം അധികാരത്തിലേറിയ സർക്കാരിന്റെ ഭൂരിപക്ഷത്തെ തടഞ്ഞുനിർത്തിയത് തൊഴില്ലില്ലായ്മയും കൂടിയായിരുന്നുവെന്നാണ് വിലയിരുത്തൽ.

ന്യൂഡല്‍ഹി: മുദ്രാലോണുകളുടെ പരിധി 20 ലക്ഷമായി ഉയര്‍ത്തി. നിലവിലുള്ള പത്തുലക്ഷത്തില്‍നിന്നാണ് മുദ്രാവായ്പ പരിധി 20 ലക്ഷമായി ഉയര്‍ത്തിയത്. ഗ്രാമീണമേഖലകളിലെ വികസനത്തിന് 2.66 ലക്ഷം കോടി രൂ നീക്കിവെയ്ക്കുന്നതായും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. നഗരങ്ങളിലെ പാവങ്ങളുടെ ഭവനപദ്ധതിക്കായി 10 ലക്ഷം കോടി നീക്കിവെച്ചു.

ഗ്രാമീണ, നഗര മേഖലകളില്‍ മൂന്ന് കോടി വീടുകള്‍ നിര്‍മിക്കും. വ്യവസായമേഖലയിലെ തൊഴിലാളികള്‍ക്കായി ഡോര്‍മിറ്ററി പോലെ റെന്റല്‍ ഹൗസിങ് സൗകര്യം. നഗരമേഖലകളിലെ ദരിദ്രവിഭാഗത്തില്‍പ്പെട്ടവര്‍ക്കും മധ്യവര്‍ഗകുടുംബങ്ങള്‍ക്കും ഭവനപദ്ധതിക്കായി പത്ത് ലക്ഷം കോടി രൂപയും ബജറ്റില്‍ വകയിരുത്തി.

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ആന്ധ്രയ്ക്കും ബിഹാറിനും കൈനിറയെ പദ്ധതികള്‍. ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ബിഹാര്‍, ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക പദ്ധതികളുണ്ട്. ബിഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഒഡിഷ, ആന്ധപ്രദേശ് സംസ്ഥാനങ്ങള്‍ക്കായി പൂര്‍വോദയ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.

അടിസ്ഥാന സൗകര്യവികസനത്തിന് ബിഹാറിന് കൂടുതല്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ വിമാനത്താവളങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍, കായിക സ്ഥാപനങ്ങള്‍ എന്നിവ ബിഹാറില്‍ നിര്‍മിക്കും. ബിഹാറില്‍ ദേശീയ പാത വികസനത്തിന് 26,000 കോടി രൂപയാണ് അനുവദിച്ചത്. ബിഹാറിന് വെള്ളപ്പൊക്ക പ്രതിരോധത്തിനായി 11,500 കോടി അനുവദിച്ചു.ബിഹാറില്‍ രണ്ട് ക്ഷേത്ര ഇടനാഴിക്ക് പദ്ധതി. നളന്ദ സര്‍വകലാശാലയുടെ വികസനത്തിന് മുന്‍ഗണന നല്‍കും. പട്‌ന- പൂര്‍ണിയ, ബക്‌സര്‍- ബദല്‍പുര്‍, ബോധ്ഗയ- വൈശാലി എന്നീ മൂന്ന് എക്‌സ്പ്രസ് വേകളും ബിഹാറിൽ പ്രഖ്യാപിച്ചു.

ആന്ധ്രപ്രദേശില്‍ തലസ്ഥാന നഗര വികസനത്തിന് ധനസഹായം, സംസ്ഥാനത്തിന് 15,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്‌, ആന്ധ്രയുടെ പിന്നാക്കമേഖലയുടെ വികസനത്തിന് സാമ്പത്തിക സഹായവുമുണ്ട്. വന്‍ പദ്ധതികളും ഫണ്ടും ഉൾപ്പെടെ സംസ്ഥാനങ്ങൾക്ക് ബജറ്റിൽ കോളടിച്ചു. അമൃത്സര്‍-കൊല്‍ക്കത്ത വ്യവസായ ഇടനാഴിയില്‍ ബിഹാറിലെ ഗയയിലെ വ്യവസായ പദ്ധതി, ഹൈദരബാദ്-ബെംഗളൂരു വ്യവസായ ഇടനാഴി, വിശാഖപട്ടണം വ്യവസായ ഇടനാഴി തുടങ്ങിയവയിൽ വമ്പൻ പദ്ധതികളും ബജറ്റിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker