ലക്നോ: ഉത്തര്‍പ്രദേശില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച. പ്രായമായ സ്ത്രീകള്‍ക്ക് കൊവിഡ് വാക്സിന് പകരം നല്‍കിയത് പേവിഷബാധക്കെതിരെയുള്ള വാക്സിന്. ശാംലിയിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് സംഭവം.
മൂന്ന് സ്ത്രീകള്‍ക്കാണ് കൊവിഡ് വാക്സിന് പകരം പേവിഷ ബാധക്കെതിരെയുള്ള മരുന്ന് കുത്തിവെച്ചത്. ആരോഗ്യകേന്ദ്രത്തില്‍ നിന്ന് വീട്ടിലെത്തിയ ഇവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു.
സംഭവത്തില്‍ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. ഫാര്‍മസിസ്റ്റിനെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം ചീഫ് മെഡിക്കല്‍ ഓഫിസര്‍ക്ക് നല്‍കിയതായും മജിസ്ട്രേറ്റ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News