InternationalNews
പത്ത് വയസിന് മുകളിലുള്ള പെൺകുട്ടികൾ സ്കൂളിൽ പോകണ്ട,നിർദ്ദേശം നൽകി താലിബാൻ
കാബൂൾ : അഫ്‌ഗാനിസ്ഥാനിൽ പത്ത് വയസിന് മുകളിലുള്ള പെൺകുട്ടികൾ സ്കൂളിൽ പോയി പഠിക്കുന്നതിന് താലിബാൻ വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്. ചില പ്രവിശ്യകളിലാണ് പെൺകുട്ടികൾ സ്കൂളിൽ പോകുന്നതിന് താലിബാൻ വിദ്യാഭ്യാസ മന്ത്രാലയം വിലക്കേർപ്പെടുത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.
ഘാസി പ്രവിശ്യയിൽ പത്ത് വയസിന് മുകളിലുള്ള പെൺകുട്ടികളെ പഠിപ്പിക്കരുതെന്ന് സ്കൂൾ അധികൃതർക്ക് താലിബാൻ വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നൽകിയതായി റിപ്പോർട്ടുണ്ട്. കോളേജുകളിൽ പെൺകുട്ടികൾ പഠിക്കുന്നത് നേരത്തെ താലിബാൻ വിലക്കിയിരുന്നു. എൻ.ജി.ഒകൾ അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ സ്ത്രീകൾ ജോലി ചെയ്യുന്നതിനും വിലക്കുണ്ട്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News