ബംഗളൂരു: പീഡന പരാതി നല്‍കാനെത്തിയ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച പോലീസുകാരന്‍ അറസ്റ്റില്‍. കര്‍ണാകടയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് സംഭവം. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പീഡനപരാതി നല്‍കാന്‍ പെണ്‍കുട്ടി കഡബ പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. ഇവിടെ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്.
തുടര്‍ന്ന് ഇയാള്‍ കേസിന്റെ ആവശ്യത്തിനെന്നോണം സ്ഥിരമായി പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുമായിരുന്നു. പിന്നീട് ഇയാള്‍ വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
വിവാഹം കഴിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ വിസമ്മതിച്ചു. തുര്‍ന്നാണ് പെണ്‍കുട്ടി നിയമനടപടിയുമായി മുന്നോടു നീങ്ങിയത്. അറസ്റ്റിലായ പോലീസുകാരന്‍ പോലീസ് കസ്റ്റഡിയിലാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News