KeralaNews

സിപിഎമ്മില്‍ തലമുറമാറ്റം ; 75 വയസ്സ് പിന്നിട്ടവര്‍ നേതൃനിരയില്‍ നിന്ന് പുറത്തേക്ക്

തിരുവനന്തപുരം:ജില്ലാതലം മുതലുള്ള ഘടകങ്ങളിൽ പ്രായപരിധി കർശനമായി നടപ്പാക്കുന്നതോടെ സിപിഎമ്മിൽ തലമുറമാറ്റം ഉറപ്പായി. ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങൾ പൂർത്തിയാവുമ്പോൾ 75 വയസ്സ് പിന്നിട്ട നിരവധി നേതാക്കൾ ഉപരി കമ്മിറ്റിയിൽ നിന്ന് പുറത്താക്കും. സിപിഎം നേതാവ് കോടിയേരി ബാലകൃഷണൻ ഇക്കാര്യം സ്ഥിരീകരിച്ചു. എല്ലാ ജില്ലാ സെക്രട്ടേറിയറ്റിലും ഒരു വനിതയെങ്കിലും ഉണ്ടാവണമെന്നതും നിർബന്ധമാക്കിയതായി കോടിയേരി അറിയിച്ചു.

പുതിയ ആളുകൾക്ക് പാർട്ടിയിൽ അവസരം കൊടുക്കണം. പ്രായപരിധി കടന്നതിനാൽ പലരും പുറത്തുപോവേണ്ടി വരും. അലവൻസ്, വൈദ്യസഹായം, മറ്റ് സഹായങ്ങൾ എന്നിവ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎം കമ്മിറ്റിയിലെ അംഗങ്ങളുടെ പ്രായപരിധി സംബന്ധിച്ച് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും പാർട്ടി നേതൃത്വം ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങൾ നൽകിയിരുന്നില്ല.

88 അംഗങ്ങളും 8 ക്ഷണിതാക്കളും ഉൾപ്പെടെ 96 സംസ്ഥാന കമ്മിറ്റിയാണ് കേരളത്തിലുളളത്. ഇതിൽ ഏകദേശം ഇരുപതോളം പേർ 75 വയസ്സ് പിന്നിട്ടവരാണ്. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെയുള്ള മുതിർന്ന നേതാക്കളെല്ലാം ഈ പ്രായപരിധിക്ക് പുറത്താണ് വരുന്നത്. ചിലർക്ക് ഇളവ് കൊടുക്കാമെങ്കിലും പ്രധാനപ്പെട്ട പലരും സംസ്ഥാന സമിതിയിൽ നിന്ന് പുറത്തുപോകാനാണ് സാധ്യത.

സംസ്ഥാന സെക്രട്ടേറിയറ്റിലെ ആനത്തലവട്ടം ആനന്ദൻ,വൈക്കം വിശ്വൻ, പി. കരുണാകരൻ, കെജെ തോമസ് തുടങ്ങിയ പ്രധാനപ്പെട്ട പലരും 75 വയസ്സ് പ്രായം പിന്നിട്ടവരാണ്.ഇവരെല്ലാം കണ്ണൂരിൽ നടക്കുന്ന പാർട്ടി സമ്മേളനത്തോടെ നേതൃനിരയിൽ നിന്ന് പുറത്തുപോകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker