24 C
Kottayam
Sunday, November 3, 2024
test1
test1

പ്രത്യേക രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലായിരിന്നു; കൊവിഡ് അനുഭവം പങ്കുവെച്ച് നടി ഗൗതമി നായര്‍

Must read

സെക്കന്‍ഡ് ഷോ, ഡയമണ്ട് നെക്ലേസ് തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ കയറിക്കൂടിയ നടിയാണ് ഗൗതമി നായര്‍. ഇപ്പോളിതാ കൊവിഡ് അനുഭവം പങ്കുവെക്കുകയാണ് ഗൗതമി നായര്‍. തനിക്കും സഹോദരിക്കും കൊവിഡ് പോസിറ്റീവ് ആയിരുന്നുവെന്ന് ഗൗതമി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

21 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയായെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വലിയ നന്ദി രേഖപ്പെടുത്തുന്നതായും താരം പറഞ്ഞു. തിരുവനന്തപുരം ശ്രീചിത്രയില്‍ റീസെര്‍ച്ചര്‍ ആയി പ്രവര്‍ത്തിക്കുകയാണ് ഗൗതമി. കൊവിഡ് നെഗറ്റീവ് ആയ സര്‍ട്ടിഫിക്കറ്റ് അടക്കം പങ്കുവച്ചാണ് താരം തന്റെ കൊവിഡ് അനുഭവം പങ്കുവച്ചത്. പ്രത്യേക രോഗലക്ഷണങ്ങളൊന്നും തനിക്ക് ഇല്ലായിരുന്നു എന്ന് ഗൗതമി പറഞ്ഞു. കൊവിഡ് രോഗികളെ പരിചരിക്കാന്‍ ദിനംപ്രതി ബുദ്ധിമുട്ടുന്ന ആരോഗ്യപ്രവര്‍ത്തകരെ പ്രത്യേകം ഓര്‍ക്കുന്നതായി ഗൗതമി പറഞ്ഞു.

‘എനിക്കും സഹോദരിക്കും കടുത്ത തലവേദനയുണ്ടായിരുന്നു. മറ്റ് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മൈഗ്രെയ്‌ന് സമാനമായ കടുത്ത തലവേദനയായിരുന്നു. മരുന്ന് കഴിച്ചിട്ടും എനിക്ക് കുറവ് തോന്നിയില്ല. പ്രൈമറി ലിസ്റ്റില്‍ ഉണ്ടായിരുന്ന ആളായിരുന്നു ഞാന്‍. അതുകൊണ്ടാണ് കൊവിഡ് പരിശോധന നടത്തിയത്.

പ്രൈമറി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയില്ലായിരുന്നെങ്കില്‍ താനൊരു കൊവിഡ് രോഗിയാണെന്ന വിവരം അറിയില്ലായിരുന്നു. തന്നിലൂടെ എത്രയോ പേര്‍ക്ക് രോഗം ബാധിച്ചേനെ. ശരീരികമായി എന്തെങ്കിലും ചെറിയ മാറ്റം അനുഭവപ്പെട്ടാല്‍ ഉടന്‍ കൊവിഡ് പരിശോധന നടത്തുകയാണ് വേണ്ടതെന്നും താരം അഭ്യര്‍ത്ഥിച്ചു.

View this post on Instagram

So, the unimaginable happened. I got tested for corona but now I’m finally negative and done with my 21 days! My sister got infected with me as well in the process 😬. The first thing I need to mention is how nurses and social workers from the Health centre’s kept calling us daily to make sure that we were in good health, our symptoms were in check and all of that. We weren’t showing any severe symptoms. Both of us kept having severe headache, it was like having a migraine but it wouldn’t go for me after taking medicines. They seemed to work for my sister and honestly if I had not been listed as a primary contact, I wouldn’t even know that I was infected with the virus and god alone knows how many people I would infect, by mistake, due to my lack of awareness. So if you feel weird in anyway please go get yourself tested. It’s not worth the risk for you or others! Also, along with corona I had a rather interesting time during my isolation which I’ve written about in my new blog post ! More like spooky encounters. Link in the bio ! https://gauthamitaminair.wordpress.com/2020/10/06/isolation-in-the-time-of-corona/ #coronatimes #latenights #scaryfrights #whatanadventure #lifeisstrange #itsfuntoo

A post shared by Gauthami Nair (@gauthami.nair) on

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

'സമസ്തയിലും ലീഗിന്റെ ശത്രുക്കൾ ഉണ്ട്; ലീഗിനെ ആര് എതിർത്താലും മറുപടി പറയും': പിഎംഎ സലാം

കോഴിക്കോട്: സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ വിമർശനത്തിന് പിന്നാലെ ഉമർ ഫൈസിക്ക് എതിരെ നിലപാട് കടുപ്പിച്ച് മുസ്‌ലിം ലീഗ്. സമസ്ത ലീഗ് വിവാദത്തിന് പിന്നിൽ സിപിഐഎമ്മെന്നും രാഷ്ട്രീയ യജമാനന്മാർ പറയുന്നതാണ് ഉമർ ഫൈസി പറഞ്ഞു...

ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി 16 മുതൽ; സർക്കാർ വിജ്ഞാപനമായ

ആലപ്പുഴ: ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎൽ) നടത്താനുള്ള വിജ്ഞാപനവും സര്‍ക്കാര്‍ പുറത്തിറക്കി. ആറു സ്ഥലങ്ങളിലായി വള്ളംകളി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നവംബര്‍ 16...

വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാവകുപ്പ് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.ഇന്ന് (02-11-2024) പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ...

നീലേശ്വരം വെടിക്കെട്ട് അപകടം: പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കണ്ണൂര്‍: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ സാരമായി പൊള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നയാള്‍ മരണപ്പെട്ടു. നാല്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റ് വെന്റിലേറ്ററിലായിരുന്ന ചോയ്യങ്കോട് കിണാവൂര്‍ സന്ദീപ് ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് മരണം സ്ഥിരീകരിച്ചത്.കാസര്‍കോട്...

ഹോണ്‍ മുഴക്കി, അവര്‍ വളരെ അടുത്തായിരുന്നു, രക്ഷപ്പെടാനായില്ല; നിസ്സഹായനായിപ്പോയെന്ന് ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടത്തില്‍ ലോക്കോപൈലറ്റ്

പാലക്കാട്: ഷൊര്‍ണൂരില്‍ ശനിയാഴ്ച വൈകുന്നേരമാണ് ട്രെയിന്‍ തട്ടി നാല് തമിഴ്നാട് സ്വദേശികളുടെ ജീവന്‍ പൊലിഞ്ഞ ദാരുണമായ സംഭവമുണ്ടായത്. റെയില്‍വേ ട്രാക്കില്‍നിന്ന് മാലിന്യം നീക്കുന്ന ജോലിയിലേര്‍പ്പെട്ടിരുന്ന തമിഴ്‌നാട് വിഴുപുരം സ്വദേശികളായ ലക്ഷ്മണ്‍, വള്ളി, റാണി,...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.