മമ്പാട്: റീഫില്‍ ചെയ്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കാന്‍ എടുത്തപ്പോള്‍ കാലിയായിരുന്നുവെന്ന പരാതിയുമായ വീട്ടമ്മ. മമ്പാട് സ്വദേശിനിയായ വീട്ടമ്മയാണ് പരാതിയുമായി രംഗത്ത് എത്തിയത്. എന്നാല്‍ സംഭവത്തില്‍ ഏജന്‍സി കൈമലര്‍ത്തുകയാണ് ചെയ്തത്.
ജൂലൈയില്‍ റീഫില്‍ ചെയ്ത് വെച്ച ഗ്യാസ് സിലിണ്ടര്‍ കഴിഞ്ഞ ദിവസം സീല്‍ പൊട്ടിച്ച് ഉപയോഗിക്കാനായി എടുത്തപ്പോഴാണ് കാലിയാണെന്ന് മനസിലായത്. ഇതോടെയാണ് സൈഫുന്നിസ എന്ന വീട്ടമ്മ പരാതിയുമായി വണ്ടൂരിലെ ഏജന്‍സിയില്‍ എത്തിയത്. 655 രൂപയ്ക്കായിരുന്നു ഗ്യാസ് നിറച്ചത്.
എന്നാല്‍ രണ്ട് മാസത്തിന് ശേഷമാണ് സിലിണ്ടര്‍ കാലിയായ നിലയില്‍ വീട്ടുകാര്‍ കൊണ്ടുവന്നത് എന്നാണ് ഏജന്‍സിയുടെ വാദം. സിലിണ്ടര്‍ ലഭിച്ചപ്പോള്‍ വീട്ടുകാര്‍ക്ക് ഭാരം മനസിലാവേണ്ടതായിരുന്നു. സീല്‍ പൊട്ടിച്ചാല്‍ ചോര്‍ച്ച ഉണ്ടെങ്കില്‍ അപ്പോള്‍ തന്നെ അറിയിക്കണമായിരുന്നു എന്നുമാണ് ഏജന്‍സിയുടെ വാദം.