കഞ്ചാവ് ലഹരിയില്‍ ചങ്ങനാശേരിയില്‍ യുവാവ് കയറിക്കിടന്നത് അയല്‍പ്പക്കത്തെ വീട്ടമയ്‌ക്കൊപ്പം,കൈക്രിയകള്‍ അതിരുവിട്ടപ്പോള്‍ പൂസിറങ്ങി എഴുന്നേറ്റത് ജയിലില്‍
ചങ്ങനാശേരി:രാത്രി ഉറങ്ങാന്‍ കിടന്ന വീട്ടമ്മ ഉറക്കമെഴുന്നേറ്റപ്പോള്‍ കൂടെയൊരു യുവാവ്.കൈക്രിയകള്‍ കൂടിയതോടെ കഞ്ചാവിന്റെ ലഹരിയില്‍ വീടുമാറി കയറിയ 18 കാരന്‍ ജയിലിലും.ചങ്ങനാശേരിയ്ക്കടുത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.കുന്നന്താനം പുറക്കടവ് സ്വദേശി അല്‍ത്താഫ് ഷെറീഫാണ് പിടിയിലായത്.
ആലപ്പുഴ സ്വദേശിയായ 43 കാരിയായ വീട്ടമ്മ സഹോദരിയുടെ വീട്ടിലെത്തിയതായിരുന്നു.തയ്യാല്‍ക്കാരിയായ സഹോദരി രാവിലെ ജോലിയ്ക്ക് പുറപ്പെട്ടു.സഹോദരിയുടെ ഉറക്കം നഷ്ടപ്പെടാതിരിയ്ക്കാന്‍ കതക് ചാരിയാണ് പുറത്തേക്ക് പോയത്.തുറന്നു കിടന്ന വാതിലിലൂടെ അകത്തു കിടന്ന പ്രതി. തറയില്‍ കിടക്കവിരിച്ച് ഉറങ്ങുകയായിരുന്നു.ഇവര്‍ക്കൊപ്പം അനങ്ങാതെ കിടന്ന അല്‍ത്താഫ് സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിയ്ക്കുകയായിരുന്നു.കൈതട്ടിമാറ്റിയങ്കെിലും ശല്യം തുടര്‍ന്നതോടെ വീട്ടമ്മ ഒച്ചവെച്ച് നാട്ടുകാരെ കൂട്ടുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.നാട്ടുകാര്‍ പെരുമാറുന്നതിനിടെ അല്‍ത്താഫ് ഓടിരക്ഷപ്പെട്ടു.പിന്നീട് വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.അല്‍ത്താഫ് കഞ്ചാവിനടിമയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.നിരവധി കഞ്ചാവ് കേസിലെ പ്രതിയുമാണ്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.