തലയോലപ്പറമ്പ്: നീർപ്പാറയിൽ വാഹന പരിശോധനയ്ക്കിടെ ഒരു കിലോഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ തൃക്കൊടിത്താനം സ്വദേശികളായ അജേഷ് (20) എബിൻ റോയ്(20) എന്നിവരെയാണ് എസ്.ഐ ശരണ്യ എസ് ദേവൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കോട്ടയം ജില്ലയിൽ വിവിധ ഭാഗങ്ങളിലായി ലോക്ക് ഡൗണിനോടനുബന്ധിച്ച് വിൽപന നടത്തുന്നതിനായി കൊണ്ടു വന്ന കഞ്ചാവ് ആണിത്.ജില്ലാ പോലീസ് മേധാവി ഡി ശില്പയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വൈക്കം ഡി വൈ എസ് പി എ ജെ തോമസ് ജില്ലാ നാർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി എം എ ജോസ് എന്നിവരുടെ മേൽ നോട്ടത്തിൽ
പോലീസ് -നാർക്കോട്ടിക്ക് ഉദ്യോഗസ്ഥർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
കേസിലെ പ്രതികൾ തൃക്കൊടിത്താനം ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനുകളിലായി അടിപിടി, കഞ്ചാവ് എന്നിവ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News