നീണ്ടൂർ: കൈപ്പുഴയിൽ വൻ കഞ്ചാവു വേട്ട. കരിയാറ്റ് കോളനിയിൽ ജയ്മോൻ (39), കൈപ്പുഴ ആതം പള്ളിയിൽ കൃഷ്ണൻകുട്ടി നായർ മകൻ രാജീവൻ കെ.നായർ ( ഉണ്ണി 36 ), കൈപ്പുഴ കുഴിയാറ്റുകുന്നേൽ മാധവൻ മകൻ മഹേഷ് കുമാർ (40) എന്നിവരാണ് അറസ്റ്റിലായത്,
ജില്ലാ പോലീസ് മേധാവി പി.എസ് സാബുവിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് ഡി.വൈഎസ്.പി, കെ.പി.ശ്രീകുമാറിന്റെ നിർദ്ദേശാനുസരണം എസ്.എച്ച് ഒ അനൂപ് ജോസിന്റെ നേതൃത്വത്തിൽ എസ്.ഐറെനീഷ് അടങ്ങുന്ന സംഘമാണ് പിടികൂടിയത്.
വ്യാഴാഴ്ച രാവിലെ കുട്ടോമ്പറം ഷാപ്പിന് സമീപം രണ്ടു പേർ കഞ്ചാവുമായി വില്പന നടത്തുന്നുണ്ടെന്നറിഞ്ഞ എസ്.ഐറെനീഷ്, ആസൂത്രിതമായി ഇവരെ പിടികൂടി. പിടികൂടുമ്പോൾ അര കിലോഗ്രാം കഞ്ചാവ് ഇവരുടെ കൈവശത്തു നിന്നും ലഭിച്ചു.അതിനു ശേഷം എസ്.എച്ച്.ഒ യുടെ നേതൃത്വത്തിൽ കൂടുതൽ പോലീസെത്തി പിടികൂടിയ ജയ് മേനേയും, രാജീവിനേയും ചോദ്യം ചെയ്തപ്പോൾ ഇവരുടെ വിടിന്റെ പിൻഭാഗത്ത് മണ്ണിനടിയിൽ 4 1/2 കിലോകഞ്ചാവ് കുഴിച്ചിട്ടിട്ടുള്ളതായി പോലീസിന് മൊഴി നൽകി.തുടർന്ന് പരിശോധിച്ചപ്പോൾ കഞ്ചാവ് ലഭിക്കുകയും ചെയ്തു.തുടർന്ന് സ്റ്റേഷനിൽ ഹാജരാക്കി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മെഡിക്കൽ കോളജിന് സമീപമുള്ള ഗവ: വെക്കേഷണി ഹയ്യർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വില്പനക്കായി സ്കൂൾ പരിസരത്ത് ഉണ്ടെന്നുള്ള വിവരം ലഭിക്കുകയും തുടർന്ന് മഹേഷ് കുമാറിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.ഇയാളും കുറ്റo സമ്മതിച്ചതോടെ മൂവരേയും ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ റിമാൻഡ് ചെയ്തു
കൈപ്പുഴയിൽ വൻ കഞ്ചാവ് വേട്ട, സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യാൻ സൂക്ഷിച്ച 5 കിലോഗ്രാം കഞ്ചാവ് പിടി കൂടി
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News