KeralaNews

പാർട്ടിയിൽ പ്രവർത്തിക്കാൻ പ്രായപരിധിയില്ല, ഒളിയമ്പുമായി ജി.സുധാകരൻ

ഹരിപ്പാട്: പാർട്ടിയിൽ പ്രവർത്തിക്കാൻ പ്രായപരിധി ഒന്നുമല്ല, പാർട്ടിയിൽ പദവിക്കാണ് പ്രായ പരിധിയെന്ന് സിപിഎം നേതാവ് ജി സുധാകരൻ. കമ്മറ്റികളിൽ പ്രവർത്തിക്കാനേ പ്രായപരിധിയുള്ളു.

എന്നാൽ പാർട്ടിയിൽ പ്രവർത്തിക്കുന്നതിന് പ്രായപരിധിയുണ്ടെന്ന് ചിന്തിക്കുന്ന കുറച്ച് പേർ ആലപ്പുഴയിൽ ഉണ്ട്. നിങ്ങൾ അതൊന്ന് മനസിൽ വച്ച് കൊള്ളണം. എനിക്കാ പ്രായപരിധി ആയിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. ഹരിപ്പാട് സിബിസി വാര്യർ അവാർഡ് ദാന ചടങ്ങിലായിരുന്നു സുധാകരൻ്റെ പ്രസംഗം. 

താൻ എഴുതിക്കൊടുത്തത്തിന്റെ അടിസ്ഥാനത്തിലാണ് തന്നെ ഒഴിവാക്കിയതെന്നും സുധാകരൻ പറഞ്ഞു. തോമസ് ഐസക്ക്, സി എസ് സുജാത, ആർ നാസർ എന്നിവരെ വേദിയിൽ ഇരുത്തിയായിരുന്നു സുധാകരൻ്റെ പ്രസംഗം. തോമസ് ഐസക്കിനായിരുന്നു അവാർഡ്. അതേസമയം, ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന സജി ചെറിയാൻ ചടങ്ങിനെത്തിയില്ല. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button