FeaturedNews

13-ാം ദിവസവും ഇന്ധനവില കൂട്ടി എണ്ണക്കമ്പനികള്‍; നടുവൊടിഞ്ഞ് ജനം

കൊച്ചി:രാജ്യത്ത് കാെവിഡ് പ്രതിസന്ധിയിൽ ജനങ്ങൾ നട്ടം തിരിയുന്നതിനിടെ തുടർച്ചയായി പതിമൂന്നാം ദിവസവും ഇന്ധന വില വർധിപ്പിച്ച് എണ്ണക്കമ്പനികൾ. ഡീസൽ ലിറ്ററിന് 60 പൈസയും പെട്രോൾ ലിറ്ററിന് 56 പൈസയുമാണ് ഇന്ന് കൂടിയത്.

കഴിഞ്ഞ 13 ദിവസത്തിനിടെ ഒരു ലിറ്റർ ഡീസലിന് ഏഴ്​ രൂപ 28 പൈസയും പെട്രോളിന് ഏഴ്​ രൂപ ഒമ്പത് പൈസയുമാണ് കൂടിയത്. ഇതോടെ പെട്രോൾ വില ലിറ്ററിന് 78.37 രൂപയും ഡീസൽ ലിറ്ററിന് 72.97 രൂപയുമായി. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയില്‍ വില വര്‍ധി​ച്ചുവെന്ന്​​ ചൂണ്ടിക്കാണിച്ചാണ് എണ്ണക്കമ്പനികൾ ഈ മാസം ഏഴ് മുതല്‍ വിലകൂട്ടിത്തുടങ്ങിയത്.

കോവിഡ് വ്യാപനവും ലോക്ക് ഡൗണും കാരണം പ്രതിസന്ധിയിലായ ജനങ്ങളുടെ നടുവൊടിക്കുകയാണ് ഇന്ധനവില വര്‍ധന. ഇന്ധന വില തുടർച്ചയായി വർധിക്കുന്നതിനാൽ അവശ്യ സാധനങ്ങളുടെ ഉള്‍പ്പെടെ വില വര്‍ധിക്കുമെന്ന് ആശങ്കയുണ്ട്. ഈ രീതിയിൽ മുന്നോട്ട് പോയാൽ വരുന്ന മൂന്ന് മാസത്തിനുള്ളിൽ 80 മുതൽ 85 രൂപ വരെ പെട്രോൾ, ഡീസൽ നിരക്ക് എത്തുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker