FeaturedKeralaNews

സൗജന്യ കിറ്റ് അടുത്തയാഴ്ച്ച, ബാങ്കുകൾ ആഴ്ചയിൽ മൂന്നു ദിവസം, ജില്ല വിട്ട് യാത്രാനുമതിയില്ല, ലോക്ക് ഡൗൺ വിശദാംശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിഥി തൊഴിലാളികൾക്കും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യും. അടുത്ത ആഴ്ച മുതൽ കിറ്റുകൾ കൊടുത്തു തുടങ്ങുമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് 18-45 വയസ് വരെയുള്ളവർക്ക് പൂർണമായും ഒറ്റയടിക്ക് വാക്സിൻ നൽകാൻ കഴിയില്ല. മറ്റു രോഗങ്ങമുള്ളവർക്ക് മുൻഗണന നൽകും. രോഗമുള്ളവരുടെയും ക്വാറന്റീനിൽ കഴിയുന്നവരുടെയും വീടുകളിൽ പോകുന്ന വാർഡുതല സമിതിയിലുള്ളവർക്കും മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ഡൗൺ വേളയിൽ വാർഡുതല സമിതിക്കാർക്ക് രോഗികളുടെ വീടുകളിൽ പേകേണ്ടതിനാൽ വാർഡുകളിൽ സഞ്ചരിക്കാൻ പാസ് നൽകും. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തുപോകേണ്ടവർ പോലീസിൽ നിന്ന് പാസ് വാങ്ങണം. ആരോഗ്യപ്രവർത്തകർ ആവശ്യത്തിന് ഇല്ലാതെ വരുമ്പോഴുള്ള പ്രയാസം പരിഹരിക്കാൻ വിദ്യാർഥികൾക്കും മറ്റും പരിശീലനം നൽകി അവരുടെ സന്നദ്ധപ്രവർത്തനം പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

◾ *മുഖ്യമന്ത്രി ജനങ്ങളോട്.*
__________________________________

▪️ സംസ്ഥാനത്ത് *സൗജന്യ ഭക്ഷ്യ കിറ്റ്* വിതരണം അടുത്തയാഴ്ച മുതൽ.
▪️ ബാങ്കുകൾ ലോക് ഡൗൺ സമയത്ത് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം .
▪️ തട്ട് കടകൾ നാളെ മുതൽ തുറക്കരുത്.
▪️ ആഹാരം കഴിക്കുമ്പോൾ വീടിനുള്ളിൽ മാത്രം.
▪️ പുറത്തു പോകുന്നവർ തിരികെ വരുമ്പോൾ കുട്ടികളുമായി അടുത്തിടപകരുത്.
▪️ *ഭക്ഷണം കഴിച്ച ശേഷം പാത്രം നിർബന്ധമായും സോപ്പിട്ട് കഴുകണം.*

▪️ *വർക്ക് ഷോപ്പുകൾ* ആഴ്ചയിൽ അവസാന രണ്ടു ദിവസം മാത്രം തുറക്കുക .
▪️ പുറത്തു പോകുന്നവർക്ക് *പോലീസ് പാസ് നിർബന്ധം.*
▪️ കേരളത്തിന് പുറത്ത് നിന്നും വരുന്നവർ കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker