കൊച്ചി: കൊച്ചി കോര്‍പറേഷനില്‍ കള്ളവോട്ട് നടന്നതായി പരാതി. 16-ാം ഡിവിഷനിലാണ് കള്ളവോട്ട് നടന്നതായി പരാതി ഉയര്‍ന്നത്. ഇന്ന് ഉച്ചയോടെയാണ് കൊച്ചി കോര്‍പറേഷനിലെ 16-ാം ഡിവിഷനില്‍ കള്ളവോട്ട് നടന്നെന്ന വിവരം പുറത്തു വരുന്നത്.
ഇടക്കൊച്ചി സ്വദേശി അജിത്ത് വോട്ട് ചെയ്യാന്‍ എത്തിയപ്പോഴാണ് മറ്റാരോ വോട്ട് ചെയ്തതായി അറിയുന്നത്. വോട്ടര്‍ ബൂത്തില്‍ നിന്നും ഇറങ്ങാതെ അകത്ത് തന്നെ നില്‍ക്കുകയാണ് അജിത്ത്.
അതേസമയം, എറണാകുളത്ത് പോളിംഗ് ശതമാനം 70 പിന്നിട്ടു. 70.16 % ആണ് ഒടുവിലായി വന്ന റിപ്പോര്‍ട്ട്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ വയനാട്, പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിലവിലെ പോളിംഗ് ശതമാനം -70 .02 %
വയനാട്- 73.1 %
പാലക്കാട് – 71.17 %
തൃശൂര്‍ 69. ഛ2 %
എറണാകുളം 70.16 %
കോട്ടയം 68.49%
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News