കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ ശിക്ഷിക്കപ്പെട്ട ഫാ.തോമസ് എം. കോട്ടൂര്‍ ശിക്ഷ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചു. ശിക്ഷ വിധിച്ച സിബിഐ കോടതി വിധി ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഹര്‍ജി ഹൈക്കോടതി പരിഗണിക്കും.
കേസിലെ 49-ാം സാക്ഷി അടയ്ക്ക രാജുവിന്റെ മൊഴി വിശ്വസനീയമല്ലെന്നും വിചാരണ കോടതിയുടെ നടപടികള്‍ നിയമപരമായിരുന്നില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഡിസംബര്‍ 23-നാണ് അഭയ കേസില്‍ ഫാ. തോമസ് എം. കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയെയും തിരുവനന്തപുരം സിബിഐ കോടതി ശിക്ഷിച്ചത്. ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തവുമായിരുന്നു ശിക്ഷ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News