24.9 C
Kottayam
Friday, October 25, 2024

ഭാര്യയെ കൊന്നതിന് നാല് വർഷം ജയിലിൽ; ഒടുവിൽ മരിച്ച ഭാര്യയെ ജീവനോടെ കണ്ടെത്തി,ഞെട്ടിയ്ക്കുന്ന ക്ലൈമാക്‌സ്‌

Must read

പാറ്റ്ന: ഭർത്താവ് കൊലപ്പെടുത്തി എന്ന് കരുതിയ ഭാര്യ പുതിയ ഭർത്താവിനോടൊപ്പം പ്രത്യക്ഷപെട്ടു. ബീഹാറിലെ ആരയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ഭർത്താവിൽ നിന്ന് ഗാർഹിക പീഡനം നേരിട്ട് ധരംഷീലാ ദേവിയെന്ന യുവതി, മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. എന്നാൽ സ്വന്തം വീട്ടിലെത്തി കുറച്ച് കാലത്തിനു ശേഷം തന്നെ അവരുടെ ‘അമ്മ മരണപെട്ടു. തുടർന്ന് പിതാവിന്റെ യുവതിയോടുള്ള സമീപനം മോശമായി.

ഇതിനെ തുടർന്ന് യുവതി വിഷാദാവസ്ഥയിൽ ആവുകയും, റെയിൽവേ പാളത്തിൽ ജീവനൊടുക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ റയിൽവേ പാളത്തിനടുത്ത് വച്ച് കണ്ട എന്ന വ്യക്തി ഇവരെ രക്ഷിക്കുകയും ആശ്രയമാവുകയും ചെയ്തു. ഇരുവരും പിന്നീട് അടുത്തുള്ള ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരാവുകയും ചെയ്തു.

മകൾ മരിച്ചെന്ന് വിശ്വസിച്ച പിതാവ് ആദ്യ ഭർത്താവ് ദീപക്കിനും മറ്റ് കുടുംബാംഗങ്ങൾക്കുമെതിരെ കൊലപാതകകുറ്റം ആരോപിച്ച് പരാതി നൽകി. 2020 ഒക്‌ടോബർ 31ന് സോൻ നദിക്ക് സമീപം അജ്ഞാത മൃതദേഹം പൊലീസ് കണ്ടെത്തി. പിന്നാലെ കൊലക്കുറ്റത്തിന് ദീപക്കിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ജയിലാക്കുകയുമായിരുന്നു.

നാല് വർഷത്തിനുശേഷം ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ മിർഗഞ്ച് മൊഹല്ലയിൽ ധരംഷീലയെ പൊലീസ് ജീവനോടെ കണ്ടെത്തിയത് വഴിത്തിരിവായി. പിതാവ് തെറ്റായ പരാതിയാണ് നൽകിയതെന്ന് ചൂണ്ടിക്കാട്ടി യുവതി പൊലീസിന് മൊഴി നൽകി. മറ്റൊരു സ്ത്രീയുടെ ശരീരം തന്റേതാണെന്ന് തെറ്റിദ്ധരിപ്പിച്ച് തന്റെ ആദ്യ ഭർത്താവിനെ കുടുക്കുകയായിരുന്നുവെന്ന് അവർ വെളിപ്പെടുത്തി. നാല് വർഷത്തിന് ശേഷം ഭർത്താവ് ജയിൽ മോചിതനാവുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തിരുവനന്തപുരത്തെ വീട്ടമ്മയുടേത് കൊലപാതകം;മകളും ചെറുമകളും അറസ്റ്റില്‍, കൊലയുടെ കാരണമിതാണ്‌

തിരുവനന്തപുരം: അഴൂർ റെയിൽവേ ഗേറ്റിനു സമീപം ശിഖഭവനിൽ നിർമ്മല (75) യെ ഇക്കഴിഞ്ഞ 17ന് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്നു തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നിർമ്മലയുടെ മൂത്ത മകൾ ശിഖ (55),ശിഖയുടെ...

പ്രായം നിർണയിക്കുന്നതിനുള്ള ആധികാരിക രേഖയല്ല ആധാർ കാർഡ്: സുപ്രീംകോടതി

ന്യൂഡൽഹി: ആധാർ കാർഡ് പ്രായം നിർണയിക്കുന്നതിനുള്ള ആധികാരികമായ രേഖയല്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. വാഹനാപകടവുമായി ബന്ധപ്പെട്ട കേസുകളിൽ ആധാറിലെ ജനനത്തീയതി അടിസ്ഥാനമാക്കി നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ച...

കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ അറസ്റ്റില്‍

ബെംഗളൂരു: ഇരുമ്പയിര് അനധികൃതമായി കടത്തിയെന്ന കേസില്‍ കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ അറസ്റ്റില്‍. ജനപ്രതിനിധികളുടെ പ്രത്യേക കോടതിയുടെ ഉത്തരവ് പ്രകാരം സിബിഐയാണ് അറസ്റ്റ് ചെയ്തത്. 2010 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കാർവാറിലെ...

സൗദിയിൽ നഴ്‌സുമാർക്ക് നിരവധി അവസരങ്ങൾ; റിക്രൂട്ട്‌മെന്റിന് ഒരുങ്ങി നോർക്ക

റിയാദ്: സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് സ്റ്റാഫ് നഴ്സുമാരുടെ (വനിതകള്‍) നിരവധി ഒഴിവുകൾ. ഇതിലേക്ക് ആളെയെടുക്കാൻ റിക്രൂട്ട്മെന്റ് നടത്താനൊരുങ്ങി നോര്‍ക്ക റൂട്ട്സ് . ക്രിട്ടിക്കൽ കെയർ യൂണിറ്റ്, എമർജൻസി റൂം (ഇആർ), ജനറൽ നഴ്സിംഗ്, ഐസിയു...

മെഗാസ്റ്റാർ മമ്മൂട്ടിയെന്ന് വിളിപ്പിച്ചത് അങ്ങേര് തന്നെ!ബാക്കിയെല്ലാം കഥ;രഹസ്യം പൊട്ടിച്ച് ശ്രീനിവാസന്‍

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. എഴുപതുകളിലും അദ്ദേഹം മോളിവുഡിന്റെ മെഗാസ്റ്റാർ എന്നാണ് അറിയപ്പെടുന്നത് പോലും. വ്യത്യസ്തമായ കഥാപാത്ര പരീക്ഷണങ്ങൾ നടത്തി ആരാധകരെ ഞെട്ടിക്കുകയാണ് അദ്ദേഹം. തന്നെ മെഗാസ്റ്റാർ എന്ന് ആദ്യമായി അഭിസംബോധന...

Popular this week