KeralaNews

പെട്ടിഓട്ടോയുടെ ഉള്ളിലേക്കു തലയിടുന്നതിനിടെ കഴുത്തുമുറുകി 4 വയസ്സുകാരന് ദാരുണാന്ത്യം

ആലപ്പുഴ:പെട്ടിഓട്ടോയുടെ വാതിലിന്റെ ചില്ലിൽ തലകുടുങ്ങി നാലുവയസ്സുകാരൻ മരിച്ചു. ആലപ്പുഴ പുന്നപ്ര കുറവൻതോട് മണ്ണാൻപറമ്പിൽ ഉമറുൽ അത്താബിന്റെ മകൻ മുഹമ്മദ് ഹനാനാണു മരിച്ചത്.വീട്ടിൽ നിർത്തിയിട്ടിരുന്ന പെട്ടി ഓട്ടോയുടെ മുൻചക്രത്തിൽക്കയറിയ ഹനാൻ, വാതിലിന്റെ പകുതിയടഞ്ഞ ചില്ലിനുമുകളിലൂടെ അകത്തേക്കു തലയിട്ടപ്പോൾ കാൽവഴുതിപ്പോവുകയായിരുന്നു

ആക്രിക്കട നടത്തുന്ന അത്താബ്, ഊണുകഴിക്കാൻ ഈ വാഹനത്തിൽ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. ഹനാന് അപകടം പറ്റിയ സമയത്ത് അത്താബും ഭാര്യയും വീട്ടിനുള്ളിലായിരുന്നു. കുട്ടിയെക്കാണാതെ ഇവർ പുറത്തിറങ്ങിയപ്പോൾ വണ്ടിയുടെ ചില്ലിനുമുകളിൽ തലകുടുങ്ങിയനിലയിൽ കണ്ടെത്തി.

ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിലെ ഞരമ്പുമുറിഞ്ഞാണു ഹനാന്റെ മരണം സംഭവിച്ചത്. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. പുന്നപ്ര പോലീസ് തുടർ നടപടി സ്വീകരിച്ചു. മാതാവ്: അൻസില. സഹോദരൻ: മുഹമ്മദ് അമീൻ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker