31.1 C
Kottayam
Tuesday, May 7, 2024

വാളയാര്‍ പീഡനക്കേസില്‍ കുഞ്ഞുകള്‍ക്ക് നീതി കിട്ടാന്‍ ഇപ്പോഴും സാധ്യത ഇല്ലെന്ന് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

Must read

കൊച്ചി: വാളയാര്‍ പീഡനക്കേസില്‍ കുഞ്ഞുകള്‍ക്ക് നീതി കിട്ടാന്‍ സാധ്യത ഇല്ലെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്ന് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജലജ മാധവന്‍. പുനര്‍വിചാരണയ്ക്ക് മാത്രമാണ് ഉത്തരവെന്നും പുനര്‍ അന്വേഷണം ആണ് ആവശ്യപ്പെട്ടിരുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. കേസില്‍ തുടക്കം മുതല്‍ അവസാനം വരെ അട്ടിമറി നടന്നെന്നാണ് വിശ്വാസമെന്നും അഡ്വ. ജലജ മാധവന്‍ പറഞ്ഞു.

അതേസമയം വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. കേസിലെ നാല് പ്രതികളെ വെറുതെവിട്ടുള്ള വിചാരണകോടതി ഉത്തരവാണ് റദ്ദാക്കിയത്. കേസില്‍ പുനര്‍വിചാരണയ്ക്ക് കോടതി ഉത്തരവിട്ടു. കുട്ടികളുടെ അമ്മയുടെയും സര്‍ക്കാരിന്റെയും അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു. കേസില്‍ പുനഃരന്വേഷണം വേണമെങ്കില്‍ പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ സമീപിക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി. കേസില്‍ പുനര്‍വിചാരണ നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും പെണ്‍കുട്ടികളുടെ മാതാപിതാക്കളും നല്‍കിയ അപ്പീല്‍ ഹര്‍ജികളിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. കേസില്‍ പുനര്‍വിചാരണ നടത്തണമെന്നായിരുന്നു. കൂടാതെ തുടരന്വേഷണത്തിന് തയാറാണെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ഒക്ടോബറിലാണ് കീഴ്ക്കോടതി പ്രതികളെ വെറുതെ വിട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week