KeralaNewsRECENT POSTS
വിവാഹം കൊഴുപ്പിക്കാന്‍ ആനപ്പുറത്തേറി വധുവിന്റെ വീട്ടിലേക്ക്; പുലിവാല് പിടിച്ച് കോഴിക്കോട്ടെ പ്രമുഖ വ്യവസായിയുടെ മകന്‍
കോഴിക്കോട്: വിവാഹം കൊഴുപ്പിക്കാന്‍ ആനപ്പുറത്തേറി വധുവിന്റെ വീട്ടിലെത്തിയ വരനെതിരെ വനം വകുപ്പ് കേസെടുത്തു. വടകര വില്യാപ്പള്ളി സ്വദേശി സമീഹ് ആര്‍ കെയ്ക്കെ എതിരെയാണ് കേസെടുത്തത്. വരനെ കൂടാതെ ആനയുടമയ്ക്കും പാപ്പാനുമെതിരെയും കേസെടുത്തിട്ടുണ്ട്.
നാട്ടാനപരിപാലന ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് മൂവര്‍ക്കുമെതിരെയു കേസെടുത്തിരിക്കുന്നത്. ഈ മാസം പതിനെട്ടിനായിരുന്നു പ്രമുഖ പ്രവാസിയുടെ മകന്‍ ആര്‍.കെ സമീഹിന്റെ വിവാഹം. വധുവിന്റെ വീട്ടിലേക്ക് അനപ്പുറത്ത് കയറി ആര്‍ഭാടമായാണ് വരന്‍ എത്തിയത്. ഇതിന്റെ വീഡിയോ സഹിതമാണ് ആളുകള്‍ വനം വകുപ്പിന് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ കേസ് എടുത്തിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കേണ്ട സാഹചര്യം ഉണ്ടായാല്‍ കേസെടുക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News