NationalNews

അധികാരത്തിനായി അവർ മണിപ്പുർ മാത്രമല്ല, രാജ്യം തന്നെ കത്തിക്കും: രാഹുൽ ഗാന്ധി

ന്യൂഡൽഹി ∙ അധികാരത്തിൽ മാത്രമാണ് ബിജെപിക്കും സഖ്യകക്ഷികൾക്കും താൽപര്യമെന്നും രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അധികാരത്തിനു വേണ്ടി അവർ മണിപ്പുരും വേണ്ടിവന്നാൽ രാജ്യം മുഴുവനായും കത്തിക്കുമെന്നും കോൺഗ്രസ് പങ്കുവച്ച വിഡിയോയിൽ രാഹുൽ പറഞ്ഞു. 

“നിങ്ങൾക്ക് രാജ്യസ്നേഹമുണ്ടെങ്കിൽ ഇവിടുത്തെ ജനങ്ങൾക്ക് വേദനിക്കുമ്പോൾ നിങ്ങൾ ദുഃഖിക്കും. എന്നാൽ ആർഎസ്എസ്–ബിജെപി പ്രവർത്തകർക്ക് അത്തരം ഭാവഭേദങ്ങളില്ല. അവര്‍ രാജ്യത്തെ വിഭജിക്കുന്ന പ്രവര്‍ത്തനത്തിൽ ഏർപ്പെടുകയാണ്.” – യൂത്ത് കോൺഗ്രസ് പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ പറഞ്ഞു. 

എന്തുകൊണ്ടാണ് മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി നിശ്ശബ്ദനായിരിക്കുന്നതെന്ന് രാഹുൽ ചോദിച്ചു. “അദ്ദേഹത്തിന് ഒന്നും ചെയ്യാനില്ല. കാരണം, അവരുടെ പ്രത്യയശാസ്ത്രം തന്നെയാണ് മണിപ്പുരിനെ കത്തിക്കുന്നതെന്ന് അവർക്കറിയാം”. – രാഹുൽ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം പാർലമെന്റിൽ മണിപ്പുർ കലാപത്തെച്ചൊല്ലി ബഹളമുണ്ടാക്കിയ പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്തു വന്നിരുന്നു. രാഹുൽ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ മണിപ്പുരിലെ പ്രശ്നം മാത്രമേ കാണുന്നുള്ളഉവെന്നും ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കുനേരെ നടക്കുന്ന അതിക്രമങ്ങളിൽ അവർ പ്രതികരിക്കുന്നില്ലെന്നും സ്മൃതി ഇറാനി ആരോപിച്ചിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker