കോഴിക്കോട്: ഗുരുവായൂരപ്പൻ കോളജിലെ വനിതാ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുപ്പതോളം വിദ്യാർത്ഥിനികളെ ആശുപത്രിയിലേക്ക് മാറ്റി. രാത്രിയിൽ കഴിച്ച ഭക്ഷണമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു.
രാത്രി എട്ട് മണിയോടെയാണ് 5 വിദ്യാർത്ഥിനികൾക്ക് ആദ്യം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് വിദ്യാർത്ഥിനികളെ തൊട്ടടുത്ത സ്വകാര്യാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. പിന്നീട് മറ്റ് ഇരുപത്തഞ്ചോളം വിദ്യാർത്ഥിനികൾക്ക് കൂടി സമാനമായ രീതിയിൽ ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു.
നേരത്തെയും ഇതേ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനികളുടെ ആരോഗ്യ നില തൃപ്തികരമാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News