ഇലക്ട്രോണിക്സ്,ഗാഡ്‌ജെറ്റുകൾ എന്നിവയ്ക്ക് ഓഫറുകളുമായി ഫ്ലിപ്കാർട്ട് ബിഗ് സെയിൽ

ഈ വർഷം മാർച്ചിൽ നടന്ന ബിഗ് ഷോപ്പിംഗ് ഡെയ്‌സ് സെയിലിൻറെ വിജയത്തിനുശേഷം ഫ്‌ളിപ്പ്കാർട്ട് മറ്റൊരു ശ്രദ്ധേയമായ വിൽപ്പനയുമായി എത്തിയിരിക്കുകയാണ്. ഓൺലൈൻ റീട്ടെയിലർ മെയ് മാസത്തിൽ ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ നടത്തുമെന്ന് പ്രഖ്യപിച്ചിരുന്നു.

വരാനിരിക്കുന്ന ഈ വിൽപ്പന മെയ് 2 മുതൽ മെയ് 7 വരെ ആറ് ദിവസത്തേക്ക് നടത്തുമെന്ന് പറഞ്ഞു. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ നടക്കുന്ന ദിവസമായ മെയ് 2021 ന് ഉപയോക്താക്കൾ എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിക്കുമ്പോഴോ, ഇഎംഐ പേയ്‌മെന്റ്‌ ഓപ്ഷനുകൾ തിരഞ്ഞെടുക്കുമ്പോഴോ 10% തൽക്ഷണ കിഴിവ് ലഭിക്കുന്നതാണ്. നിങ്ങൾക്ക് അവിശ്വസനീയമായ വിലയ്ക്ക് സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ,ഇലക്‌ട്രോണിക്‌സ്, ആക്‌സസറികൾ എന്നിവ ഉൾപ്പെടെയുള്ള നിരവധി ഉൽപ്പന്നങ്ങൾ നിങ്ങൾക്ക് സ്വന്തമാക്കുവാൻ കഴിയും.

Read Also

ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് സേവിംഗ് ഡെയ്‌സ് മെയ് 2021 വഴി നിങ്ങൾക്ക് മൊബൈൽ ഫോണുകൾക്കും, സ്മാർട്ട്‌ഫോണുകൾക്കും മികച്ച ഡീലുകൾ ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ഫ്ലിപ്കാർട്ട് ആപ്ലിക്കേഷനോ അല്ലെങ്കിൽ അതിന്റെ വെബ്‌സൈറ്റിലേക്കോ പോയി പരിശോധിക്കാവുന്നതാണ്.ഫ്ലിപ്പ്കാർട്ടിൽ നിന്നും വരാനിരിക്കുന്ന ഈ വിൽപ്പനയിൽ നിങ്ങൾക്ക് ഇലക്ട്രോണിക്സും ആക്സസറികളും 80% വരെ കിഴിവിൽ സ്വന്തമാക്കാവുന്നതാണ്.