വിമാനത്തിന് ആകാശത്ത് തീപ്പിടുത്തം,342 യാത്രക്കാര്‍ക്ക് സംഭവിച്ചതെന്ത്
ലോസ് ആഞ്ചല്‍സ്: ലോസ് ആഞ്ചല്‍സില്‍ നിന്ന് ഫിലിപ്പീന്‍സിലേക്ക് പുറപ്പെട്ട ബോയിംഗ് 777 വിമാനത്തിന്റെ എന്‍ജിന് ടേക്ക് ഓഫിന് ശേഷം ആകാശത്ത് വച്ച് തീപിടിച്ചു. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടയുടനെ വിമാനം ലോസ് ആഞ്ചല്‍സ് വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി. തീപിടിത്തം യാത്രക്കാരാണ് പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.
ഫിലിപ്പീന്‍സിന്റേതാണ് വിമാനം. വലത്തേ എന്‍ജിനാണ് തീപിടിച്ചത്. വിമാനത്തിന് തീപിടിക്കുമ്പോള്‍ 342 യാത്രക്കാരും 18 ക്രൂ അംഗങ്ങളും ഉണ്ടായിരുന്നു.സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഫിലിപ്പീന്‍സ് അധികൃതര്‍ വ്യക്തമാക്കി. ടേക്ക് ഓഫ് ചെയ്തതിന് ശേഷം പെട്ടെന്ന് അപകടം കണ്ടെത്തിയതിനാല്‍ ദുരന്തം ഒഴിവായെന്നും അധികൃതര്‍ അറിയിച്ചു.
A Boeing 777 bound for Manila suffered an apparent engine failure shortly after takeoff and made an emergency landing in Los Angeles, the FAA said pic.twitter.com/pGeo3l1gbA
— Reuters (@Reuters) November 22, 2019